51,999 രൂപ മുതലുള്ള നെറ്റ് എഫക്ടീവ് വിലയുമായി ഡിസംബര്‍ അഞ്ചിന് 12 മണി മുതല്‍ ഇത് ആമസോണിലും ഐക്യൂ ഇ സ്റ്റോറിലും പ്രീ ബുക്കിങിനു ലഭ്യമാകും.
കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറുമായി ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെ ഐക്യു രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐക്യൂ 13 അവതരിപ്പിച്ചു. ലോകത്തിലെ ആദ്യ ക്യൂ 10 2കെ 144 ഹെര്‍ട്ട്സ് അള്‍ട്രാ ഐ കെയര്‍ ഡിസ്പ്ലെ അടക്കമുള്ള സവിശേഷതകളുമായാണ് ഇതെത്തുന്നതെന്ന് ഐക്യൂ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ നിപുന്‍ മൗര്യ പറഞ്ഞു.51,999 രൂപ മുതലുള്ള നെറ്റ് എഫക്ടീവ് വിലയുമായി ഡിസംബര്‍ അഞ്ചിന് 12 മണി മുതല്‍ ഇത് ആമസോണിലും ഐക്യൂ ഇ സ്റ്റോറിലും പ്രീ ബുക്കിങിനു ലഭ്യമാകും.
വിവി എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും മറ്റ് മെയിന്‍ലൈന്‍ സ്റ്റോറുകളിലും ഇതു ലഭ്യമാകും. 12 ജിബി, 256 ജിബി വേരിയന്റിന് 54,999 രൂപയാണ് വില. ഇതിന്റെ നെറ്റ് എഫക്ടീവ് വില 51,999 രൂപയായിരിക്കും. 16 ജിബി, 512 ജിബി വേരിയന്റിന് 59,999 രൂപയാണ് വില. നെറ്റ് എഫക്ടീവ് വില 56,999 രൂപയായിരിക്കും. പ്രീ ബുക്കിങിനു ശേഷം ഡിസംബര്‍ 11ന് 12 മണി മുതല്‍ ഇത് വിവ എക്സിക്ലൂസീവ് സ്റ്റോറുകള്‍, എക്യൂ ഇസ്റ്റോറുകള്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുമെന്നും ഐക്യൂ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ നിപുന്‍ മൗര്യ പറഞ്ഞു.