54 സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടം നേടി. 2015 ന് ശേഷം 5 മടങ്ങ് വര്‍ദ്ധന
ന്യഡല്‍ഹി: 2026 ലെ ക്യുഎസ് ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് ഇന്ത്യയെ മുന്നേറാന്‍ സഹായിച്ചിരിക്കുന്നത്.12 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജികള്ഉള്പ്പെടെ ആകെ 54 സര്‍വ്വകലാശാലകളാണ് ഈ വര്‍ഷം പട്ടികയില്‍ ഇടം നേടിയത്. എട്ട് സര്‍വകലാശാലകള്‍ ഇതാദ്യമായി പട്ടികയില്‍ ഇടം നേടി. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ദ്രുതവും സുസ്ഥിരവുമായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. 2015ല്‍ വെറും 11 സ്ഥാപനങ്ങളില്‍ നിന്ന്, ഈ ദശാബ്ദത്തില്‍ ഇന്ത്യ അഞ്ച് മടങ്ങ് വര്‍ദ്ധന കൈവരിച്ചു. ഇതോടെ റാങ്കിംഗില്‍ അതിവേഗം മുന്നേറുന്ന ജി20 രാജ്യമായി ഇന്ത്യ മാറി.ഐഐടി ഗാന്ധിനഗര്‍,ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി,അശോക സര്‍വ്വകലാശാല,ഗാല്‍ഗോട്ടിയാസ് സര്‍വ്വകലാശാല
ശിവ് നാടാര്‍ സര്‍വ്വകലാശാല, ക്രൈസ്റ്റ് (കല്‍പ്പിത സര്‍വ്വകലാശാല), ബംഗളൂരു,മാനവ് രചന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് എന്നിവയാണ് 2026 ലെ ക്യുഎസ് ലോക സര്‍വ്വകലാശാല റാങ്കിംഗിലുള്പ്പെട്ട പുതിയ ഇന്ത്യന്‍ സ്ഥാപനങ്ങള്‍.
ഇന്ത്യയുടെ അക്കാദമിക വളര്‍ച്ചയില്‍ വര്‍ദ്ധിച്ചു വരുന്ന ആഗോള അംഗീകാരത്തെയാണ് ഈ വര്‍ഷത്തെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, ഗുണനിലവാരം, ഗവേഷണങ്ങള്‍, ആഗോള വിജ്ഞാനമേഖലയ്ക്കുള്ള സംഭാവന എന്നീ കാര്യങ്ങള്‍ക്കാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2026 ലെ ക്യുഎസ് ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള 54 സര്‍വ്വകലാശാലകളുണ്ട്, ഇത് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.യുണൈറ്റഡ് സ്റ്റേറ്റ്സ് (192), യുണൈറ്റഡ് കിംഗ്ഡം (90), ചൈന (72) എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമേ ഇന്ത്യയേക്കാള്‍ കൂടുതല്‍ സര്‍വ്വകലാശാലകള്‍ ഇടം നേടിയുള്ളു .എട്ട് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആദ്യമായി റാങ്കിംഗില്‍ ഉള്‍പ്പെട്ടു. പുതുതായി പ്രവേശനം നേടിയ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. റാങ്കിംഗിലുള്ള ഇന്ത്യന്‍ സര്‍വകലാശാലകളുടെ എണ്ണം 2015 ലെ 11 ല്‍ നിന്ന് 2026 ല്‍ 54 ആയി ഉയര്‍ന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ അഞ്ചിരട്ടി വര്‍ദ്ധനവ്.റാങ്ക് ചെയ്യപ്പെട്ട ഇന്ത്യയിലെ സര്‍വകലാശാലകളില്‍ 48 ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി.
ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ മികച്ച 250 സ്ഥപനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഇതില്‍ ഐഐടി ഡല്‍ഹി ഇന്ത്യയെ നയിക്കുന്നു . 2025ല്‍ 150ാം സ്ഥാനത്തായിരുന്ന ഇത് ആഗോളതലത്തില്‍ 123ാം സ്ഥാനത്താണ്. 2025ല്‍ 227ല്‍ നിന്ന് 2026ല്‍ 180ാം സ്ഥാനത്തെത്തിയ ഐഐടി മദ്രാസ് വമ്പന്‍ കുതിച്ചുചാട്ടം നടത്തി.ആഗോള അക്കാദമിക മേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് 12 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജികള്‍ പട്ടികയില്‍ ഇടം നേടി. തൊഴിലുടമകളുടെ അംഗീകാരത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ മികച്ച 100 സ്ഥാപനങ്ങളില്‍ അഞ്ച് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇടം നേടിയിട്ടുണ്ട്. സൈറ്റേഷന്‍ പെര് ഫാക്കല്‍റ്റിയില്‍ ലോകത്തിലെ മികച്ച 100 സ്ഥാപനങ്ങളില്‍ എട്ട് ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഇടം നേടിയിട്ടുണ്ട്. ശരാശരി സ്കോര്‍ ആയ 43.7 ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയേക്കാള്‍ കൂടുതലാണ്. കേന്ദ്ര സര്‍വകലാശാലകള്‍, കല്‍പ്പിത സര്‍വകലാശാലകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളെ പ്രതിനിധീകരിക്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വിശ്വസനീയവും വിപുലവുമായ വിലയിരുത്തല്‍ പ്രക്രിയകളില്‍ ഒന്നാണ് ക്യുഎസ് ലോക സര്‍വ്വകലാശാല റാങ്കിംഗ്സ്. 16 ദശലക്ഷത്തിലധികം അക്കാദമിക് പ്രബന്ധങ്ങളില്‍ നിന്നുള്ള ഡാറ്റയും 151,000ത്തിലധികം അക്കാദമിക് വിദഗ്ധരില്‍ നിന്നും 100,000 തൊഴിലുടമകളില്‍ നിന്നുമുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് 2026 ലെ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അധ്യാപക യോഗ്യത, ഗവേഷണ ശേഷി, പങ്കാളിത്തങ്ങള്‍, വിദ്യാര്‍ത്ഥി പരിണാമം എന്നിങ്ങനെയുള്ള ഘടകങ്ങളുടെ വിശാലമായ സമന്വയം റാങ്കിംഗില്‍ പരിഗണിക്കുന്നു.ഈ പതിപ്പില്‍, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഡൈവേഴ്സിറ്റി എന്ന പുതിയ സൂചകം അവതരിപ്പിച്ചു. ഇത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണവും അവര്‍ വരുന്ന രാജ്യങ്ങളുടെ വൈവിധ്യവും വിലയിരുത്തുന്നു. നിലവിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് റേഷ്യോ ഇത് പൂര്‍ത്തീകരിക്കുന്നു.സ്കോറിംഗ് രീതിയും ക്യുഎസ് മികച്ചതാക്കിയിട്ടുണ്ട്. ഈ ക്രമീകരണം ഓരോ സ്ഥാപനത്തിന്റെയും പ്രകടനത്തെക്കുറിച്ച് കൂടുതല്‍ കൃത്യമായ ചിത്രം നല്കുന്നു. റാങ്ക് അതേപടി തുടര്‍ന്നാലും ചില സ്കോറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടേക്കാം.

