ചലച്ചിത്ര രംഗത്ത് 25 വര്‍ഷം: ഗിന്നസ് പക്രുവിന് ആദരമൊരുക്കി എറണാകുളം പ്രസ് ക്ലബ്ബ്

അഭിനേതാവിന് ലഹരി  കലയായിരിക്കണം : ഗിന്നസ് പക്രു
കൊച്ചി: ചലച്ചിത്ര രംഗത്ത് 25 വര്‍ഷം പിന്നിടുന്ന ഗിന്നസ് പക്രു (അജയകുമാര്‍)വിനെ ആദരമൊരുക്കി എറണാകുളം പ്രസ് ക്ലബ്ബ്. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എം. ഷജില്‍കുമാര്‍ ഗിന്നസ് പക്രു (അജയകുമാര്‍)വിനെ പൊന്നാടയണിച്ച് ആദരിച്ചു. കലാകാരന്മാരുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പിന്തുണ  നിര്‍ണ്ണായമാണെന്ന് ആദരവിന് നന്ദിയര്‍പ്പിച്ച് ഗിന്നസ് പക്രു (അജയകുമാര്‍) പറഞ്ഞു. അഭിനേതാവിന് അഭിനയവും കലയുമായിരിക്കണം യഥാര്‍ത്ഥ ലഹരിയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.സിനിമ മേഖലയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സിനിമ സംഘടനകളെല്ലാം കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം  വ്യക്തമാക്കി.

  ലഹരി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആരും തന്നെ കലാരംഗത്തില്ല. അത്തരം പ്രവണതകളില്‍ നിന്നും കലാകാരന്മാര്‍ മാറിനില്‍ക്കാനും തിരിച്ചു വരുവാനും ശ്രദ്ധിക്കണം. വിദ്യാലയങ്ങളിലേക്ക് വരെ ലഹരി കടന്നെത്തുന്ന കാലത്ത് അതിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമായി സിനിമരംഗത്തുള്ളവര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗം ഇല്ലാതാകണമെങ്കില്‍ ഒരോ വ്യക്തിയും സ്വയം തീരുമാനിക്കണമെന്ന് ഗിന്നസ് പക്രുവിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത നടന്‍ ടിനി ടോം പറഞ്ഞു. ഗിന്നസ് പക്രുവിന്റെ ഏറ്റവും പുതിയ ചിത്രമായ 916 കുഞ്ഞൂട്ടന്‍ ചിത്രത്തിലെ താരങ്ങളായ  രാകേഷ് സുബ്രമഹ്ണ്യന്‍, , നിയാ വര്‍ഗ്ഗീസ്, തുടങ്ങിയവരും ചടങ്ങില്‍  സംസാരിച്ചു. പ്രസ് ക്ലബ്  എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ടോമി മാത്യൂ,പി ഒ ജിഷ എന്നിവരും പങ്കെടുത്തു.
ചലച്ചിത്രരംഗത്ത് 25 വര്‍ഷം പിന്നിട്ട ഗിന്നസ് പക്രു (അജയകുമാര്‍)വിനെ എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍ പൊന്നാടയണിച്ച് ആദരിച്ചപ്പോള്‍. ചലച്ചിത്ര താരങ്ങളായ ടിനി ടോം, രാകേഷ് സുബ്രമഹ്ണ്യന്‍, നിയാ വര്‍ഗ്ഗീസ്, പ്രസ് ക്ലബ്  എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ടോമി മാത്യൂ,പി ഒ ജിഷ തുടങ്ങിയവര്‍ സമീപം
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു