കേരള ഗ്രാമീണ്‍ ബാങ്ക് :  വാര്‍ഷികം മാര്‍ച്ച് 15-ന് കൊച്ചിയില്‍ 

ഗ്രാമീണ ബാങ്കുകള്‍ രൂപീകരിച്ചിരിക്കുന്നത് തന്നെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനാണ്.
കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് സ്റ്റാഫ് അസോസ്സിയേഷന്റെയും, ഓഫീസേഴ്‌സ് കോണ്‍ഗ്രസ്സിന്റെയും അഞ്ചാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 15-ന് കൊച്ചിയില്‍ നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് 28 ഗ്രാമീണ ബാങ്കുകളാണുള്ളത്. ഇതില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ മൂന്ന് മുന്‍നിര ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരി ലിസ്റ്റുചെയ്യാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. ഗ്രാമീണ ബാങ്കുകള്‍ രൂപീകരിച്ചിരിക്കുന്നത് തന്നെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനാണ്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത് വാണിജ്യവല്‍കരിച്ചാല്‍ ഗ്രാമീണ ബാങ്കിങ്ങ് സംവിധാനം തന്നെ തകരുമെന്നും നേതാക്കള്‍ പറഞ്ഞു. ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ 700 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇവ നികത്തിയിട്ടില്ല്. താല്‍കാലിക തസ്തികയില്‍ 28 വര്‍ഷമായി ജോലിചെയ്യുന്നവരും ഉണ്ടെന്നും, ഇപ്രകാരമുള്ള തൊഴില്‍ ചൂഷണം അവസാനിപ്പിക്കണം എന്നും  ഇരുയൂണിയനകളുടെയും  കണ്‍വീനര്‍ ടി.സോമന്‍, കെ.ജി.ബി.എസ്.എ ജനറല്‍ സെക്രട്ടറി എ.ആര്‍.അബിജിത്ത്, കെ.ജി.ബി.ഒ.സി ജനറല്‍ സെക്രട്ടറി പി.ജയകൃഷ്ണന്‍, പി.ശരത്ത്, ഹരി ശ്യാം, ജെറിന്‍ മാനുവല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു