സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്
കൊച്ചി : ലയണ്‍സ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് 318-ന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് കോളജ് ടി-20 ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മാര്‍ച്ച് ഒമ്പതിന് അങ്കമാലിയില്‍ തുടക്കമാകും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ യൂത്ത് ക്രിക്കറ്റ് ടാലന്റ് സേര്‍ച്ചിന്റെ ഭാഗമായാണ് മെഗാ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇക്കുറി കേരളത്തിലെ 10 സര്‍വ്വകലാശാലകളുടെ കീഴിലുളള 60 കോളജുകളില്‍ നിന്നായി തൊള്ളായിരം കുട്ടിള് 35 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍മെന്റില്‍ മാറ്റുരയ്ക്കും. സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചിട്ടുള്ള ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങള്‍ അങ്കമാലി ഫിസാറ്റ് കോളജ് ഗ്രൗണ്ടിലും, കറുകുറ്റി ബിസിജി ഗ്രൗണ്ടിലുമാണ് നടക്കുക. സൗത്ത്, നോര്‍ത്ത് സോണുകളുടെ മത്സരങ്ങല്‍ കെ.സി.എയുടെ കീഴിലുള്ള ഗ്രൗണ്ടുകളിലാണ് നടക്കുക. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സോട്ടക്കയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതെന്ന് എറണാകുളം പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ രാജന് നമ്പൂതിരി, ജയിംസ് പോള്‍ വളപ്പില, ഗോപകുമാര്‍ മേനോന്, ഷൈന്‍ കുമാര്‍, രാജു മാത്യു, ജ്യോതിഷ് പ്രകാശ് എന്നിവര്‍ പറഞ്ഞു.

