കൊച്ചി: തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മുന്നോടിയായുള്ള പഠനത്തിന് എഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി)നും സെന്റര്‍ ഫോര്‍ ഹെറിട്ടേജ് എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് (സി-ഹെഡ്) ഉം തമ്മില്‍ ധാരണാപത്രം ഒപ്പു വെച്ചു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിതും സി-ഹെഡ് സെക്രട്ടറി ഡോ. രാജന്‍ ചേറമ്പത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. നഗരപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം നടത്തുന്നത്. കനാലിന്റെ പാരിസ്ഥിതികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് പുനരുജ്ജീവന പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനാവശ്യമായ രൂപകല്‍പ്പന നിര്‍ദ്ദേശങ്ങള്‍, വാസ്തുവിദ്യാ ആശയങ്ങള്‍, സുസ്ഥിരമായ ചട്ടക്കൂടുകള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കലും എം.ഒ.യുവിന്റെ ഭാഗമാണ്. ആര്‍ക്കിടെക്റ്റര്‍മാരായ ശോഭിത, ഷിബിലി, അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആസാദി ആര്‍ക്കിടെക്റ്റ് ഒമ്പതാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഗവേഷണവും പഠന റിപ്പോര്‍ട്ടും തയ്യാറക്കുന്നത്.
പേരണ്ടൂര്‍ കനാല്‍ നവീകരണം: ആസാദിയും സി-ഹെഡും
Comments are closed.