കലൂര്‍ ഐ.എം.എ ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ ശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ഡോ. എസ് ഹരികൃഷ്ണന്‍ വാഹനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
കൊച്ചി: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എ കൊച്ചി കൊച്ചി കപ്പല്‍ ശാലയുമായി സഹകരിച്ചുകൊണ്ട് അരികെ പാലിയേറ്റീവ് ഹോം കെയറിന് ഇലക്ട്രിക് കാര്‍ സമ്മാനിച്ചു. കലൂര്‍ ഐ.എം.എ ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ ശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ഡോ. എസ് ഹരികൃഷ്ണന്‍ വാഹനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സി.എസ്.ആര്‍ ഹെഡ് പി എന്‍ സമ്പത്ത്കുമാര്‍, സിഎസ്ആര്‍ മാനേജര്‍ എ.കെ യൂസഫ്, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ഡോ. അതുല്‍ ജോസഫ്, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. ജോര്‍ജ്ജ് തുകലന്‍, അരികെ പാലീയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.