ഫെഡറല്‍ ബാങ്ക് സാഹിത്യ
പുരസ്‌കാരം: പട്ടിക പ്രസിദ്ധീകരിച്ചു

Federal Bank Announces Shortlist Literary Award 2024

അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്

 

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.ആത്രേയകം ആര്‍ രാജശ്രീ,ഭീമച്ചന്‍- എന്‍ എസ് മാധവന്‍,മരണവംശം – പി വി ഷാജികുമാര്‍, രക്തവും സാക്ഷികളും- ആനന്ദ്,തപോമയിയുടെ അച്ഛന്‍- ഇ സന്തോഷ് കുമാര്‍ എന്നിവയാണ് പുസ്തകങ്ങള്‍.

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം.കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2025 ന്റെ വേദിയില്‍ വെച്ച് ജനുവരി 24 ന് വൈകുന്നേരം അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions