മഹീന്ദ്ര ട്രാക്ടേഴ്‌സ് പഞ്ചാബ്
നാഷണല്‍ ബാങ്കുമായി ധാരണാ
പത്രം ഒപ്പിട്ടു

ഒരു വര്‍ഷത്തിലധികം ബിസിനസ് വിന്റേജുള്ള എല്ലാ മഹീന്ദ്ര ട്രാക്ട്രേഴ്‌സ് ഡീലര്‍മാരും ചാനല്‍ ഫിനാന്‍സ് ലിമിറ്റിന് അര്‍ഹരായിരിക്കും.

 

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് സെക്ടറിന്റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്‌സ്, തങ്ങളുടെ ഡീലര്‍മാര്‍ക്ക് ചാനല്‍ ഫിനാന്‍സ് സൊല്യൂഷനുകള്‍ നല്‍കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. മഹീന്ദ്ര ട്രാക്ടേഴ്‌സിന്റെ ചാനല്‍ പങ്കാളികള്‍ക്ക് അവരുടെ വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും ഇന്‍വെന്ററി കാര്യക്ഷമമാക്കുന്നതിനും ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ പ്രത്യേക സാമ്പത്തിക പരിഹാരങ്ങള്‍ കരാറിന്റെ ഭാഗമായി പിഎന്‍ബി നല്‍കുമെന്ന് ഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് സെക്ടര്‍ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു.

ഒരു വര്‍ഷത്തിലധികം ബിസിനസ് വിന്റേജുള്ള എല്ലാ മഹീന്ദ്ര ട്രാക്ട്രേഴ്‌സ് ഡീലര്‍മാരും ചാനല്‍ ഫിനാന്‍സ് ലിമിറ്റിന് അര്‍ഹരായിരിക്കും. 105 ദിവസത്തെ വില്‍പനയെ അടിസ്ഥാനമാക്കിയുള്ള പരിധി വിലയിരുത്തലുകളോടെ 5 കോടി വരെയുള്ള ഫിനാന്‍സ് ലിമിറ്റാണ് ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. 105 ദിവസത്തെ ക്രെഡിറ്റ് കാലയളവിനൊപ്പം, 15 ദിവസത്തെ അധിക ഗ്രേസ് പിരീഡും ഡീലര്‍മാര്‍ക്ക് ലഭിക്കും. മാര്‍ജിന്‍ ആവശ്യകതകളില്ലാതെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്‍വോയ്‌സിന്റെ 100% ഫണ്ടിങും ഇതോടൊപ്പം ലഭ്യമാവും. എളുപ്പത്തിലുള്ള ഡോക്യുമെന്റേഷന്‍ പ്രക്രിയകളിലൂടെ, കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് സാമ്പത്തിക സേവനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബാങ്കിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ എഫ്എസ്സിഎം (ഫിനാന്‍ഷ്യല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്) മൊഡ്യൂളിലായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക.

ഇഷ്ടാനുസൃതമാക്കിയ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കി, എംഎസ്എംഇകൃഷി മേഖലകളിലുടനീളമുള്ള ബിസിനസുകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നുവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ സോണ്‍ ചീഫ് ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ഫിറോസ് ഹസ്‌നൈന്‍ പറഞ്ഞു.

Spread the love