രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍
കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ എസ് മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസിസ് കേരള 2024 അരങ്ങേറിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 വിവാഹിതരായ വനിതകളാണ് ഫൈനലില്‍ മാറ്റുരച്ചത്.കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ ഹിറ്റ് ചലച്ചിത്രം രോമാഞ്ചത്തിന്റെ സഹനിര്‍മാതാവാണ്. നിര്‍മാതാവ് ജോണ്‍ പോളാണ് ഭര്‍ത്താവ്.
ഫസ്റ്റ് റണ്ണറപ്പ് വിദ്യ എസ് മേനോന്‍ കൊച്ചി സ്വദേശിയും മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. കൊച്ചി മെട്രോയില്‍ ജോലി ചെയ്തിരുന്ന വിദ്യ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു.സെക്കന്റ് റണ്ണറപ്പായ അഞ്ജു അന്ന തോമസ് കോട്ടയം സ്വദേശിയും കൊച്ചിയിലെ താമസക്കാരിയുമാണ്. സിവില്‍ എന്‍ജിനിയറിംഗ് പഠിച്ച അഞ്ജു സംരംഭകയാണ്. തേര്‍ഡ് റണ്ണറപ്പായ ഐശ്വര്യ സുരേന്ദ്രന്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ രണ്ടു തവണ റാങ്ക് ജേത്രിയും എ ഐ എന്‍ജിനിയറുമാണ്. 2017ലെ മിസിസ് കേരളയും സംരംഭകയുമായ സജ്‌ന സലീം, 2022ലെ മിസിസ് കേരള ഡോ. ശ്രീലക്ഷ്മി എം നായര്‍, ചലച്ചിത്ര താരങ്ങളായ അഞ്ജലി നായര്‍, കൈലാഷ് എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
ബെസ്റ്റ് പേഴ്‌സണാലിറ്റി പാര്‍വതി ലക്ഷ്മണന്‍, ബെസ്റ്റ് ക്യാറ്റ്‌വാക്ക് അഞ്ജു അന്ന തോമസ്, ബെസ്റ്റ് ടാലന്റ് ലാവണ്യ സന്തോഷ്, ബെസ്റ്റ് ഫോട്ടോജനിക്ക് ഐശ്വര്യ സുരേന്ദ്രന്‍, ബ്യൂട്ടിഫുള്‍ സ്‌മൈല്‍ സൗമ്യ ശ്രീജിത്ത്, ബ്യൂട്ടിഫുള്‍ ബോഡി ദീപ്തി, ബ്യൂട്ടിഫുള്‍ സ്‌കിന്‍ ശരണ്യ എസ് നാഥ്, ബ്യൂട്ടിഫുള്‍ ഹെയര്‍ തുഷാര സൗദാമിനി, ബ്യൂട്ടിഫുള്‍ ഐസ് ഗോപിക രാജ്, മിസിസ് വൈല്‍ഡ്‌ലാഷസ് അന്നം ജോണ്‍പോള്‍, മിസിസ് കാഷ്വല്‍ ഐക്കണ്‍ ഡോ. രേഷ്മ മോഹനന്‍, മിസിസ് കണ്‍ജീനിയാലിറ്റി മിനി എം, മിസിസ് ഷൈനിംഗ് സ്റ്റാര്‍ അഹന്യ അനില്‍, മിസിസ് അഡ്‌മെയര്‍ പേഴ്‌സണാലിറ്റി ഡോ. റാണി എസ് മോഹന്‍, മിസിസ് മീഡിയ അലൈവ് കലാമണ്ഡലം ഷീന നമ്പ്യാര്‍, മിസിസ് ഇന്റലക്ട് കൃഷ്ണപ്രിയ എന്നിവര്‍ സബ്‌ടൈറ്റിലുകള്‍ സ്വന്തമാക്കി. ഡാലു കൃഷ്ണദാസായിരുന്നു കോറിയോഗ്രാഫര്‍. സജ്‌ന സലീമിന്റെ ആത്മകഥ ജേര്‍ണി ഓഫ് മിസിസ് കേരള ചടങ്ങില്‍ പ്രകാശനം ചെയ്തു.