ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗറില്‍ അണിനിരക്കാന്‍ നിയമസഭാ സാമാജികര്‍

സമാപന ദിനത്തിലാണ് മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത്

 

തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ മന്ത്രിമാരും എംഎല്‍എമാരും മാറ്റുരയ്ക്കും. ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകള്‍ക്കും ഗാനസന്ധ്യകള്‍ക്കും നൃത്താവിഷ്‌കാരങ്ങള്‍ക്കുമൊപ്പം മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത്. സമാപന ദിനത്തിലാണ് പരിപാടി.

ഉദ്ഘാടന ദിനത്തിലെ മെഗാ ഷോ ‘ഈണ’ത്തില്‍ റിമി ടോമി, രാജലക്ഷ്മി, ശ്രീനാഥ്, ശ്യാമപ്രസാദ്, കൗശിക്, വിനിത എന്നിവര്‍ പങ്കെടുക്കും. പ്രശസ്ത സിനിമാതാരങ്ങളായ പ്രിയങ്കയും അങ്കിതയും സരീനാസ് സംഘവും നൃത്താവിഷ്‌കാരങ്ങളുമായി മേളയ്ക്ക് ചാരുതയേകും. രണ്ടാം ദിവസം തേക്കിന്‍കാട് ബാന്‍ഡും ആട്ടം കലാസമിതിയും ഉള്‍പ്പെടെയുള്ളവര്‍ പരിപാടി അവതരിപ്പിക്കും.

മൂന്നാം ദിവസത്തെ പ്രണയ ജീവകം മെഗാഷോയില്‍ ഡോ.ബിനീത രഞ്ജിത്, ഷാ ആന്റ് ഷാന്‍, ശ്രീലക്ഷ്മി ശങ്കര്‍ദേവ്, അസ്മിന്‍, ഷിനുസത്യ എന്നിവര്‍ വേദിയിലെത്തും. കൃഷ്ണപ്രഭയുടേയും കോക് ബാന്‍ഡിന്റേയും മ്യൂസിക് ഇന്ത്യ സീസണ്‍ 2 നാലാം ദിവസവും നജിം അര്‍ഷാദ്, മഹേഷ് കുഞ്ഞുമോന്‍, ലിബിന്‍, ശിഖ, ചിത്ര അരുണ്‍, വേദമിത്ര, അസ്ലം, മിഥുന്‍ രമേശ് എന്നിവര്‍ ഭാഗമാകുന്ന ഹാര്‍മോണിയസ് കേരള അഞ്ചാം ദിവസവും അരങ്ങിലെത്തും.

സ്റ്റീഫന്‍ ദേവസി ബാന്‍ഡും ജി.വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍, പുഷ്പവതി, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവര്‍ ആറാം ദിനത്തില്‍ സംഗീത സന്ധ്യ അവതരിപ്പിക്കും. ലജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗറും വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, മിഥുന്‍, ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ സീസണ്‍ 9 ഗായകരായ അരവിന്ദ്, നന്ദ, ദിഷ, ശ്രീരാഗ്, ബല്‍റാം, അനുശ്രീ, ബവിന്‍, ഗോകുല്‍ എന്നിവരും സീരിയല്‍ താരങ്ങളായ ശ്രീകാന്ത്, ക്രിസ്സ് വേണുഗോപാല്‍, പത്മ, യുവ, നിയാസ് ഖാന്‍,ദേവി ചന്ദന, സെന്തില്‍ എന്നിവരും ഗിരീഷ്, ബിപിന്‍, ദീപന്‍, സായ് കൃഷ്ണ, ഐശ്വര്യ, മൃദുല, ലക്ഷ്മി, അഞ്ജലി ഉള്‍പ്പെടുന്ന നൃത്ത സംഘവും സമാപന ദിനത്തില്‍ ഉത്സവ ലഹരി പകരും.കൈരളി, റിപ്പോര്‍ട്ടര്‍ ടി.വി, ജീവന്‍ ടി.വി, ജനം ടി.വി, മാധ്യമം, മലയാള മനോരമ, ഏഷ്യാനെറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളാണ് ഏഴുദിവസത്തെ മെഗാഷോകള്‍ സംഘടിപ്പിക്കുന്നത്.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions