582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചാംപ്യന്‍ പട്ടത്തിനായി കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. 569 പോയിന്റുമായി പാലക്കാട് അഞ്ചാം സ്ഥാനത്തും 550 പോയിന്റുമായി മലപ്പുറം ആറാം സ്ഥാനത്തും ഉണ്ട്. ആലപ്പുഴ-546, കൊല്ലം-545, എറണാകുളം-542, തിരുവനന്തപുരം-536, കാസര്‍കോഡ്-524, കോട്ടയം-514, വയനാട്-512, പത്തനംതിട്ടം-481, ഇടുക്കി-453 എന്നിങ്ങനെയാണ് മറ്റു ജില്ലകള്‍ നേടിയ പോയിന്റ്. 249 ഇനങ്ങളില്‍ 147 എണ്ണമാണ് ഇതുവരെ പൂര്‍ത്തിയാട്ടുള്ളത്. 102 ഇനങ്ങളാണ് ഇനി നടക്കാനുള്ളത്. മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്.