കേരളത്തിന് പുറത്ത് ഏത് കഠിനമായ ജോലിയും ചെയ്യുന്നവരാണ് മലയാളികള്‍. ഏത് വെല്ലുവിളിയും അവര്‍ തരണം ചെയ്യും. പക്ഷെ കേരളത്തില്‍ ഇതൊന്നും സാധ്യമാകില്ലെന്ന മനസ്ഥിതി മാറണം.
കൊച്ചി: കഠിനാധ്വാനവും ലക്ഷ്യബോധവമുണ്ടെങ്കില് ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് ജി ടി ആര് കാംപ്ബെല്‍ മറൈന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് സിഇഒ ആന്റണി പ്രിന്‍സ്.കേരള മാനേജ്മെന്റ് അസോസിയേഷന് (കെ എം എ) ഇന്‍സ്പെയര്‍ സീരീസ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി ദി കൊച്ചിന് മിറാക്കിള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേരളത്തിന് പുറത്ത് ഏത് കഠിനമായ ജോലിയും ചെയ്യുന്നവരാണ് മലയാളികള്‍. ഏത് വെല്ലുവിളിയും അവര്‍ തരണം ചെയ്യും. പക്ഷെ കേരളത്തില്‍ ഇതൊന്നും സാധ്യമാകില്ലെന്ന മനസ്ഥിതി മാറണം. വിജയത്തിലേക്കെത്താന്‍ കുറുക്കുവഴികളില്ല. മികച്ച മാനേജ്മെന്റ് വൈദഗ്ധ്യം ഉണ്ടെങ്കില്‍ കേരളത്തിലെ ഏത് പൊതുമേഖലാ സ്ഥാപനവും മികച്ച നിലയില്‍ പ്രവര്‍ത്തന ലാഭത്തിലെത്തിക്കാം. കൊച്ചിന് ഷിപ്പ്യാര്ഡ് ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്. തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും പരസ്പര വിശ്വാസവും സഹകരണ മനോഭാവവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശനിര്‍മിത ഡിസൈനുകളും വിപണി സാധ്യതകളും കണ്ടെത്തിയതോടെയാണ് കൊച്ചി കപ്പല്‍ശാല ഉയരങ്ങളിലേക്ക് കുതിച്ചത്. അവസരങ്ങള്‍ തിരിച്ചറിഞ്ഞതോടെ കപ്പല്‍ശാല ജീവനക്കാരും മാനേജ്മെന്റും ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കപ്പല്‍ശാലയുടെ വിജയം. അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുകയും കാലഹരണപ്പെട്ട രൂപകല്പനകള് ഒഴിവാക്കുകയും ചെയ്തതോടെ കപ്പല്‍ശാലയുടെ ഉത്പാദന ക്ഷമത വര്‍ധിക്കുകയും ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അള്‍ജിയേഴ്സ് ഖാലിദ്, സെക്രട്ടറി ഡോ. അനില്‍ ജോസഫ് പ്രസംഗിച്ചു