ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ വീണ്ടും ചാംപ്യന്മാരാകുന്നത്. 1007 പോയിന്റു നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാമതായി.
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കിരീടം തൃശൂര്‍ സ്വന്തമാക്കി. പാലക്കാടും കണ്ണൂരുമായി നടന്ന ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ വീണ്ടും ചാംപ്യന്മാരാകുന്നത്. 1007 പോയിന്റു നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാമതായി.
ഇത്തവണയും തുടക്കത്തില്‍ കണ്ണൂരായിരുന്നു മുന്നേറിയതെങ്കിലും അവസാന ദിവസങ്ങളിലെ മല്‍സരഫലങ്ങളാണ് തൃശൂരിനെ മുന്നിലെത്തിച്ചത്. 1002 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തും 980 പോയിന്റുമായി എറണാകുളം അഞ്ചാം സ്ഥാനവും നേടി. 171 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബി.എസ്. എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് സ്‌കൂള്‍ തലത്തില്‍ ഒന്നാമതെത്തിയിരിക്കന്നത്. 116 പോയിന്റുമായി തിരുവനന്തപുരം കാര്‍മ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമതെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.