സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്.
കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ന് ഇന്ന് എറണാകുളം ലേ മെറീഡിയന് ഹോട്ടലില്‍ തുടക്കമാകും.സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്.
ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് ഏറെ ഗുണകരമാകുന്ന വിവിധ വീഡോയകളുടെ പ്രദര്‍ശനങ്ങളും നടക്കും. ഇതിലൂടെ ഒരോ വിഭാഗങ്ങളിലെയും ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പുതിയ ടെക്നിക്കുകളും അറിവുകളും ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും നേരില്‍ കണ്ട്ഗ്രഹിക്കാന് സാധിക്കും. ചികില്‍സകള്‍ അതല്ലങ്കില്‍ ശസ്ത്രിക്രിയകള്‍ എന്നിവ ചെയ്യുമ്പോള്എന്തെല്ലാം പ്രതിസന്ധികളുണ്ടാകാം, അത് എങ്ങനെ തരണം ചെയ്യണം, എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാക്കിക്കൊടുക്കുന്നത്.
തലകറക്കറക്കമുള്ള രോഗികള്‍ക്ക് നിര്‍ദ്ദേശിക്കേണ്ട പ്രത്യേക വ്യായാമങ്ങള്‍ എന്തൊക്കെ അതെല്ലാം എങ്ങനെ ചെയ്യണം എന്നിവയിലടക്കം പരിശീലനം നല്‍കും.പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് ഡമ്മിയില്‍ വിവിധ പരിശീലനങ്ങള്‍ നല്‍കും. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ചില ഞരമ്പുകള്‍ക്ക് കേട് സംഭവിക്കാം അത് സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍ കരുതല്‍ സ്വീകരിക്കണം, കുട്ടികള്‍ നാണയം വിഴുങ്ങിയാല്‍ അതെങ്ങനെ പുറത്തെടുക്കാം എന്നത് സംബന്ധിച്ചും പരിശീലനം നല്‍കും.
ഉമിനീര് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കല്ല് പണ്ട് ഓപ്പണ്‍ സര്‍ജറി വഴിയാണ് നീക്കം ചെയ്തിരുന്നത്. ഇന്ന് സര്‍ജ്ജറി കൂടാതെ തന്നെ ഇത് പുറത്തെടുക്കാന്‍ സാധിക്കുന്ന സംവിധാനമുണ്ട് ഇവ സംബന്ധിച്ചും ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഡോക്ടര്‍മാരെ നിശ്ചിത എണ്ണത്തിലുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. ഒരോ വിഭാഗത്തിലെയും വിദഗ്ദരയാരിക്കും ഇതിന് നേതൃത്വം നല്‍കുക.