2000 ല്‍ ആയിരുന്നു കേരളത്തില്‍ ഇതിനു മുമ്പ് സമ്മേളനം നടന്നത്. അന്നും ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെയായിരുന്നു സമ്മേളന വേദി
കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത് കാല്‍ നൂറ്റാണ്ടുനു ശേഷമാണെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു.
സംഘടനയുടെ 76ാമത് ദേശീയ സമ്മേളനമാണ് ‘ എഒഐകോണ്‍ 2025 മുംബൈയില്‍ താമസിച്ചിരുന്ന ഡോ. പി.വി ചെറിയാന്‍ എന്ന മലയാളിയുടെ നേതൃത്വത്തിലായിരുന്നു അസോസിയേഷന്‍ ആരംഭിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രസിഡന്റ്ും. 2000 ല്‍ ആയിരുന്നു കേരളത്തില്‍ ഇതിനു മുമ്പ് സമ്മേളനം നടന്നത്. അന്നും ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെയായിരുന്നു സമ്മേളന വേദി. 25 വര്‍ഷത്തിനു ശേഷമാണ് വീണ്ടും കേരളത്തിലും കൊച്ചിയിലും സമ്മേളനം എത്തുന്നത്. 25 വര്‍ഷത്തിനു ശേഷം കൊച്ചിയില്‍ വീണ്ടും സമ്മേളനം എത്തുമ്പോള്‍ ഇഎന്‍ടി ചികില്‍സാ മേഖലയില്‍ തന്നെ ഒട്ടേറ മാറ്റങ്ങള്‍ സംഭവിച്ചു.
ചെവി, മൂക്ക്, തൊണ്ട എന്നിവയില്‍ തന്നെ ഒട്ടേറെ സെപ്ഷ്യാലിറ്റീസ് വന്നു. ചെവിയില്‍ തന്നെ കോക്ലിയര്‍ ഇംപ്ലാന്റ്, ചെവിയില്‍ പഴുപ്പുണ്ടാകുന്നത് തടയുന്നതിനുള്ള ശസ്ത്രക്രിയ. ഇയര്‍ ബാലന്‍സിംഗുമായി ബന്ധപ്പെട്ട തല കറക്കത്തിനു മാത്രമായുള്ള ചികില്‍സ, തലച്ചോറിനുളളില്‍ തലോയോട്ടി തുറക്കാതെ മൂക്കിലൂടെ ചെയ്യാന്‍ സാധിക്കുന്ന എന്‍ഡോസ്‌കോപ്പിക്ക് സ്‌കള്‍ ബേസ് സര്‍ജ്ജറി, തൊണ്ടയുമായി ബന്ധപ്പെട്ട് ബുദ്ധിമുകള്‍ക്കുള്ള വിവിധ സര്‍ജ്ജറികള്‍, ഞരമ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ന്യൂറോ ലാറംഗോളജി, ഹെഡ് ആന്റ് നെക്ക് സര്‍ജ്ജറി, പ്ലാസ്റ്റിക് സര്‍ജ്ജറി എന്നിങ്ങനെ വിവിധ തലങ്ങളിലേക്ക് ഇഎന്‍ടി ചികില്‍സാ മേഖല മാറിക്കഴിഞ്ഞു.
തുടക്കത്തില്‍ രണ്ടു ഹാളുകളിലായിട്ടായിരുന്നു സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകളും ക്ലാസുകളും നടത്തിയിരുന്നതെങ്കില്‍ 25 വര്‍ഷത്തിനിപ്പുറം 12 ഹാളുകളില്‍ ലാണ് ഇ.എന്‍.ടി മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ സെമിനാറുകളും പ്രഭാഷണങ്ങളും. ചര്‍ച്ചകളും മറ്റും നടത്തുന്നത്. ഒരോരുത്തര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പങ്കെടുക്കാന്‍ കഴിയും. ഒരോന്നിലും വിദഗ്ദരായവരാണ് ക്ലാസുകള്‍ എടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത്. വലിയ രീതിയിലുള്ള പുരോഗതിയാണ് ഇ. എന്‍.ടി ചികില്‍സാ മേഖലയില്‍ സംഭവിച്ചിരിക്കുന്നതെന്നും ഇവ ആഴത്തില്‍ അറിയാനും മനസിലാക്കാനും അതുവഴി ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ ചികില്‍സാ രീതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്നും ഡോ. മാത്യു ഡൊമിനിക് പറഞ്ഞു