എഒഐകോണ്‍2025: ഭക്ഷണം തയ്യാറാക്കുന്നത് 140 അംഗ വിദഗ്ദ പാചക സംഘം

നോണ്‍വെജ്, വെജിറ്റേറിയന്‍, ജെയിന്‍ ഫുഡ് എന്നീങ്ങനെ ദിവസവും 3000ലധികം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.

 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍2025 ല്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രതിനിധികള്‍ക്ക് ഭക്ഷണം പാകാന്‍ ചെയ്യുന്നത് ലെ മെറീഡീയനിലെ എക്സിക്യൂട്ടീവ് ഷെഫ് സതീഷ് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഷെഫ് നവീന്‍ ഉള്‍പ്പെടെ 140 അംഗ ഷെഫുമാരുടെ സംഘം. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൂടെതെ അമേരിക്ക, ജര്‍മ്മനി,. ഓസ്ട്രേലിയ, റക്ഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നി്ന്നും പ്രതിനിധികള്‍ സമ്മേളനത്തിനായി എത്തിയിട്ടുണ്ട്. വ്യത്യസ്തമായ വിഭവങ്ങളാണ് സമ്മേളന പ്രതിനിധികള്‍ക്കായി ഒരോദിവസവും മൂന്നു നേരം തയ്യാറാക്കുന്നത്.

നോണ്‍വെജ്, വെജിറ്റേറിയന്‍, ജെയിന്‍ ഫുഡ് എന്നീങ്ങനെ ദിവസവും 3000ലധികം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിദേശ രാജ്യങ്ങള്‍, നോര്‍ത്ത് ഇന്ത്യ,സൗത്ത് ഇന്ത്യ എന്നിവടങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉള്ളതിനാല്‍ അവരുടെ ഇഷ്ടങ്ങളും രീതികളും കൂടി പരിഗണിച്ച് കേരള സ്റ്റൈല്‍, നോര്‍ത്ത് ഇന്‍ഡ്യ, സൗത്ത് ഇന്‍ഡ്യ ശൈലികളിലാണ് വ്യത്യസ്ത രുചിക്കൂട്ടില്‍ ദിവസവും ഭക്ഷണം പാകം ചെയ്യുന്നത്. തലശേരി ചിക്കന്‍ ബിരിയാണി, ട്രാവന്‍കൂര്‍ ഫിഷ്‌കറി, കുമരകം ഫിഷ്‌കറി, മല്‍വാനി ഫിഷ്‌കറി, ധനിയാ വാല മൂര്‍ഗ്, ഭുനാമൂര്‍ഗ്, ലഖനൗവി ഗോഷ്, ദാല്‍ മഖാനി, പനീര്‍ ജാല്‍ഫ്രെസി, പനീര്‍ കുര്‍ച്ചന്‍, ആലൂ റസീല, വിവിധ തരം സലാഡുകള്‍, വിവിധ മധുരപലഹാരങ്ങള്‍ എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിരയാണ് ഒരുക്കുന്നത്.

പ്രാതലിന് കേരള ശൈലിയിലുള്ള ഭക്ഷണം കൂടാതെ ഉത്തരേന്ത്യന്‍ ശൈലിയിലും വെസ്റ്റേണ്‍ ശൈലിയിലുമുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 400 പേര്‍ക്കാണ് സമ്മേളന ദിവസങ്ങളില്‍ പ്രാതല്‍ ഒരുക്കുന്നത്.1500 ഓളം പേര്‍ക്ക് ഉച്ചഭക്ഷണവും 2000ത്തോളം പേര്‍ക്ക് രാത്രി ഭക്ഷണവും തയ്യാറാക്കുന്നു.ഏകദേശം 1500 കിലോ ചിക്കന്‍, 700 കിലോ മട്ടണ്‍, 1500 കിലോ മീന്‍ എന്നിങ്ങനെയാണ് സമ്മേളനത്തിന്റെ പാചകത്തിനായി വേണ്ടിവരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

Spread the love