കൊച്ചി ലുലുമാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിങിന് ഇന്ന് തുടക്കം

Lulu On Sale

കൊച്ചി ലുലു മാള്‍ അടയ്ക്കുക തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന്

 

കൊച്ചി: ലുലുമാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് തുടങ്ങും. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് ഇന്ന് മുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 9ന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ 2 വരെ തുറന്ന് പ്രവര്‍ത്തിക്കും. 50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിങ്ങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും.

ലുലു ഓണ്‍ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്.എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ് ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും.Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങന്‍ കഴിയും.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions