‘രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്’ എന്നതാണ് പ്രോഗ്രാമിന്റെ പ്രമേയം
കൊച്ചി: ആലുവ യു.സി കോളേജിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 20 മുതല്‍ 25 വരെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ‘രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്’ എന്നതാണ് പ്രോഗ്രാമിന്റെ പ്രമേയം.എഐ അധിഷ്ഠിതമായ മാധ്യമ ഉള്ളടക്ക സൃഷ്ടിയിലെ ഏറ്റവും പുതിയ പ്രവണതകളും ഗ്രാമീണ സംരംഭകത്വത്തിലെ പ്രയോഗങ്ങളും പരിശോധിക്കുന്നതിനാണ് എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) പിന്തുണയോടെ സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ , അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്‍ജിഒ പ്രതിനിധികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. അനുബന്ധ മേഖലകളിലെ പരിചയസമ്പന്നരായ പ്രമുഖര്‍ 13 സെഷനുകള്‍ നയിക്കും. സോറിയന്റ് ചീഫ് ഓഫ് സ്റ്റാഫ്/ഗ്ലോബല്‍ ഹെഡ് ഓഫ് സെയില്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ രാജന്‍ ബേദി, യുകെയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി സീനിയര്‍ ലക്ചറര്‍ ഡോ. ദീപക് പത്മനാഭന്‍, ഗ്രീന്‍പെപ്പര്‍ കണ്‍സള്‍ട്ടിംഗ് സിഇഒ കൃഷ്ണ കുമാര്‍, എന്‍ഐആര്‍ഡിപിആര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പാര്‍ത്ഥ പ്രതിം സാഹു, സ്‌പോര്‍ട്‌സ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ റിതങ്കര്‍ ചക്രവര്‍ത്തി, ദി ന്യൂസ് മിനിറ്റ് റവന്യൂ & പ്രൊഡക്റ്റ് മാനേജര്‍ നവീന്‍ സിംഗമണി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. സന്തോഷ് കുമാര്‍ ഗോപാലന്‍, യുഎസ്ടി എന്റര്‍പ്രൈസ് സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് (ഡാറ്റ & എഐ) രഞ്ജിത്ത് വിശ്വനാഥ്, ട്രെയിനറും പിക്‌സല്‍ പ്യൂപ്പ ജനറേറ്റീവ് എഐ സ്‌റ്റോറി ടെല്ലറുമായ വരുണ്‍ രമേശ്, മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, അലയന്‍സ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ദേവദാസ് രാജാറാം, ചാനല്‍ ഐആം സ്ഥാപകയും സിഇഒയുമായ നിഷ കൃഷ്ണന്‍, ഇംപ്രെസ ഡയറക്ടര്‍ അഞ്ജലി ചന്ദ്രന്‍ എന്നിവരാണ് പ്രധാന പ്രഭാഷകര്‍.
ജനറേറ്റീവ് എഐയുടെ വളര്‍ച്ച, വ്യാജ വാര്‍ത്ത കണ്ടെത്തല്‍, സോഷ്യല്‍ മീഡിയ ഉള്ളടക്ക സൃഷ്ടി, മള്‍ട്ടിമീഡിയ, വിഷ്വല്‍ സ്‌റ്റോറിടെല്ലിംഗ്, പ്രോഡക്റ്റ് ബ്രാന്‍ഡിംഗ്, ബിസിനസിനായി രൂപകല്‍പന ചെയ്തിട്ടുള്ള എഐ ചാറ്റ്‌ബോട്ടുകള്‍, അഡ്വാന്‍സ്ഡ് പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, എഐസിടിഇ അടല്‍ എഫ്ഡിപി പോര്‍ട്ടല്‍ ലിങ്കുകള്‍ വഴി ലഭിക്കും. https://atalacademy.aicte-india.org/sign-up, https://atalacademy.aicte-india.org/login. കൂടുതല്‍ വിവരങ്ങള്‍ക്ക് 94471 89662