ദേശീയ അബാക്കസ് ടാലന്റ്
ചാമ്പ്യന്‍ഷിപ് നടത്തി 

ബഹ്റിന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ ആഗ്നേയ ആഷിഷും കോട്ടയം വടവാതൂര്‍ കേന്ദ്രീയ വിദ്യാലയ റബ്ബര്‍ ബോര്‍ഡ് സ്‌കൂളിലെ ഐശ്വര്യ അജിത്തും മെന്റല്‍ മാത് ഓറല്‍ മത്സരത്തില്‍ തുല്യ പോയിന്റുകള്‍ നേടി മേളയിലെ ചാമ്പ്യന്‍പട്ടം പങ്കിട്ടു.

 

 

കൊച്ചി: പതിനേഴാമത് എസ് എം എ അബാക്കസ് നാഷണല്‍ ടാലന്റ് കോണ്ടസ്റ്റ് കൊച്ചിയില്‍ നടന്നു .കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന 14 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ അബാക്കസ് മേള ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ’ എം ഡി ലോക്നാഥ് ബഹ്റ മുഖ്യാതിഥിയായിരുന്നു. കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാന്‍ അധ്യക്ഷനായിരുന്നു. എസ് എം എ അബാക്കസ് ചെയര്‍മാന്‍ ആര്‍ ജി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

ബഹ്റിന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ ആഗ്നേയ ആഷിഷും കോട്ടയം വടവാതൂര്‍ കേന്ദ്രീയ വിദ്യാലയ റബ്ബര്‍ ബോര്‍ഡ് സ്‌കൂളിലെ ഐശ്വര്യ അജിത്തും മെന്റല്‍ മാത് ഓറല്‍ മത്സരത്തില്‍ തുല്യ പോയിന്റുകള്‍ നേടി മേളയിലെ ചാമ്പ്യന്‍പട്ടം പങ്കിട്ടു. ന്യൂസിലാന്‍ഡ് വെല്ലിംഗ്ടണിലെ തവ ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ അന്‍വിത മേനോന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗം മത്സരത്തില്‍ ആന്‍വി മെല്‍വിന്‍ (രാജഗിരി അമല സിഎംഐ പബ്ലിക് സ്‌കൂള്‍, വൈക്കം) ചാമ്പ്യനായി. ആദിഷ് എ.എസ് (പി പി എം എച്ച് എസ് ,കാരക്കോണം, തിരുവനന്തപുരം), ശിഖ ടി (എസ് ഡി കെ വൈ ഗുരുകുല വിദ്യാലയ, ഏരൂര്‍, എറണാകുളം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ജൂനിയര്‍ ഭാഗത്തില്‍ ആഗ്നേയ അസീഷ് ചാമ്പ്യനും അഭിനവ് പി. സുധീഷ് (ഭാവന്‍സ് സ്‌കൂള്‍, എളമക്കര, എറണാകുളം), സീതാലക്ഷ്മി എം (ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍, ആക്കുളം, തിരുവനന്തപുരം) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. 600 വര്‍ഷത്തിനുള്ളിലെ കലണ്ടറിലെ തീയതിയും ദിവസവും കൃത്യമായി പറയുന്ന മെമ്മറി ടെക്നിക് ഡെമോ, 2, 3 അക്കങ്ങളുടെ പട്ടിക വായിക്കല്‍, മള്‍ട്ടി ടാസ്‌കിംഗ് എന്നിവയായിരുന്നു മറ്റു മത്സരങ്ങള്‍. രാജ്യത്തിന് അകത്തും പുറത്തുനിന്നുള്ള വിവിധ സ്‌കൂളുകളിലെ 3000ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions