.ജനുവരി 16 ന് വൈകിട്ട് 6 ന് ഗ്രാന്‍ഡ് ഹയാത് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) 42 മത് മാനെജ്‌മെന്റ് കണ്‍വന്‍ഷന്‍ (കെ മാക്) ജനുവരി 16,17 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത് കൊച്ചിയില്‍ നടക്കും. ‘ ഇന്നവേറ്റ് ടു എലിവേറ്റ് ‘ എന്നതാണ് ഇത്തവണ ചര്‍ച്ചാ വിഷയം.വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും നടക്കും.ജനുവരി 16 ന് വൈകിട്ട് 6 ന് ഗ്രാന്‍ഡ് ഹയാത് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിസ്‌ലേരി ഇന്റര്‍നാഷണല്‍ സിഇഒ ആഞ്ചലോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ദുബായ് പോര്‍ട്ട് അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും.17 ന് നടക്കുന്ന സെഷനുകളില്‍ ബിഗ്ബാസ്‌ക്കറ്റ് കോ ഫൗണ്ടര്‍ ഹരി മേനോന്‍, ബാറ്റ എ പി എ സി പ്രസിഡന്റ് രാജീവ് ഗോപാലകൃഷ്ണന്‍, ഐടിസി ഫുഡ്‌സ് സി ഒ ഒ രോഹിത് ഡോഗ്ര, നയാരാ എനര്‍ജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍, ഒഎന്‍ഡിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി കോശി എന്നിവര്‍ പ്രഭാഷണം നടത്തും.
ഇന്നവേഷന്‍ ഇന്‍ ഫാഷന്‍ എന്ന സെഷനില്‍ വിനോദ് നായര്‍, പ്രൊഫ. സോമേഷ് സിംഗ്, ഉമ പ്രജാപതി, ഡോ. ഡാര്‍ലി കോശി, ഡിസൈനര്‍ റൗക്ക സ്ഥാപകന്‍ ശ്രീജിത് ജീവന്‍ എന്നിവരും, ഫിന്‍ ടെക്ക് പാനലില്‍ ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ മുഹമ്മദ് അബ്ദുള്ള, എന്‍ എസ് ഇ ഇന്റര്‍മീഡിയറി റിലേഷന്‍ഷിപ്പ്‌സ് മേധാവി അഭിഷേക് വലവാക്കര്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സി സുമോത് എന്നിവരും സംസാരിക്കും.സമാപന ചടങ്ങില്‍ തോമസ് മാത്യു, കെ എസ് ശബരീനാഥന്‍ എന്നിവര്‍ പങ്കെടുക്കും.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്മദ് ആലുങ്കല്‍, എം പി ആര്‍ എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍നാഷണല്‍ ബിസിനസ് സിഇഒ യാഷ് റാഡിയ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സെലിബ്രെറ്റ് സക്‌സസ് എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കെ എസ് ഐ ഡി സി ചെയര്‍മാന്‍ സി ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. കെ എം എ അംഗങ്ങള്‍ക്കും അംഗങ്ങള്‍ അല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.kma.org.in/convention.ആയിരത്തോളം പ്രതിനിധികളും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍, സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍വന്‍ഷന്‍ ചെയറുമായ കെ ഹരികുമാര്‍, സെക്രട്ടറി അനില്‍ ജോസഫ്, ട്രഷറര്‍ ദിലീപ് നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.