ഡെസ്റ്റിനി 125 വിഎക്‌സ് രൂപ 80,450, ഡെസ്റ്റിനി 125 സെഡ്എക്‌സ് രൂപ 89,300, ഡെസ്റ്റിനി 125 സെഡ്എക്‌സ് + രൂപ 90,300 (ഡല്‍ഹിയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില) എന്നിവയാണവ.
കൊച്ചി: ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്.125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ ഡെസ്റ്റിനി 125 പുറത്തിറക്കി. മുന്‍നിര നൂതന സാങ്കേതികവിദ്യകളും മൈലേജും സംയോജിക്കുന്ന ഈ പുതിയ മോഡല്‍ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.ഡെസ്റ്റിനി 125 വിഎക്‌സ് രൂപ 80,450, ഡെസ്റ്റിനി 125 സെഡ്എക്‌സ് രൂപ 89,300, ഡെസ്റ്റിനി 125 സെഡ്എക്‌സ് + രൂപ 90,300 (ഡല്‍ഹിയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില) എന്നിവയാണവ. ഇല്യൂമിനേറ്റഡ് സ്റ്റാര്‍ട്ട് സ്വിച്ച്, ഓട്ടോകാന്‍സല്‍ വിങ്കറുകള്‍ തുടങ്ങിയ നവീന സവിശേഷതകള്‍ പുതിയ ഡെസ്റ്റിനി 125ന്റെ പ്രത്യേകതയാണ്.
59 കിലോമീറ്റര്‍ മൈലേജ്, വിശാലമായ ലെഗ്‌റൂം, ഫ്‌ലോര്‍ബോര്‍ഡ്, നീളമുള്ള സീറ്റ് തുടങ്ങിയവയും പുതിയ ഡെസ്റ്റിനി 125നെ ആകര്‍ഷകമാക്കുന്നു. പുതിയ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, 190എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, നവീകരിച്ച 12/12 പ്ലാറ്റ്‌ഫോം, വീതിയേറിയ പിന്‍ ചക്രം, നൂതനമായ ഐ3എസ് (ഐഡില്‍ സ്‌റ്റോപ്പ്സ്റ്റാര്‍ട്ട് സിസ്റ്റം) സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചകളുമുണ്ട്.125 സിസി എഞ്ചിനാണ് പുതിയ ഡെസ്റ്റിനി 125ലുള്ളത്. ടേണ്‍ബൈടേണ്‍ നാവിഗേഷന്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍, റിയല്‍ടൈം മൈലേജ് ഡിസ്‌പ്ലേ (ആര്‍ടിഎംഐ), ഡിസ്റ്റന്‍സ്ടുഎംപ്റ്റി, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്‌ഫോണ്‍അനുയോജ്യമായ സവിശേഷതകളുമുണ്ട്.
പുതിയ ഡെസ്റ്റിനി 125 അഞ്ച് എക്‌സ്‌ക്ലൂസീവ് നിറങ്ങളില്‍ ലഭ്യമാകും. വിഎക്‌സ് കാസ്റ്റ് ഡ്രം എറ്റേണല്‍ വൈറ്റ്, റീഗല്‍ ബ്ലാക്ക്, ഗ്രൂവി റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കാസ്റ്റ് ഡിസ്‌ക് ഇസഡ്എക്‌സ് കോസ്മിക് ബ്ലൂ, മിസ്റ്റിക് മജന്ത എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കാസ്റ്റ് ഡിസ്‌ക് ഇസഡ്എക്‌സ്+ കോപ്പര്‍ ക്രോം ആക്‌സന്റുകളോടെ എറ്റേണല്‍ വൈറ്റ്, റീഗല്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.