മുരിയാട് ഗ്രാമത്തെ വര്‍ണാഭമാക്കി കൂടാരത്തിരുന്നാള്‍ ഘോഷയാത്ര

ബാന്റ് മേളവും ബൈബിള്‍ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗോത്രങ്ങള്‍ ഒരുക്കിയ 12 ടാബ് ളോകളും തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ ഭാഗമായി മുരിയാട് ഗ്രാമത്തെ വലം വച്ച് സീയോനില്‍ പ്രവേശിച്ചത് നാടിനാകെ വേറിട്ടൊരു അനുഭവമായിരുന്നു

 

മുരിയാട്: എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ആഗോള ആസ്ഥാനമായ സീയോന്‍ കാമ്പസില്‍ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഘോഷയാത്ര മുരിയാട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണാഭമാക്കി.പൗരാണിക െ്രെകസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു യാഹ് വേ നിസ്സിയും ( കര്‍ത്താവിന്റെ വിജയ പതാക ) വഹിച്ചു പ്രാര്‍ത്ഥന ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തചുവടുകള്‍ വച്ചു വിശ്വാസികള്‍ ഘോഷയാത്രയില്‍ അണിനിരന്നത് ഗ്രാമവാസികള്‍ക്ക് പുതു കാഴ്ചയായി.

ബാന്റ് മേളവും ബൈബിള്‍ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗോത്രങ്ങള്‍ ഒരുക്കിയ 12 ടാബ്‌ളോകളും തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ ഭാഗമായി മുരിയാട് ഗ്രാമത്തെ വലം വച്ച് സീയോനില്‍ പ്രവേശിച്ചത് നാടിനാകെ വേറിട്ടൊരു അനുഭവമായിരുന്നു.കുട്ടികള്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും, ഡിസ്‌പ്ലേകളും ഏറെ കൗതുകമുണര്‍ത്തി. ഉച്ചകഴിഞ്ഞ് 3.30ന് മുരിയാട് പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോക്ഷയാത്ര വൈകീട്ട് 5.30 ടെ സീയോനില്‍ പ്രവേശിച്ചു.ലോകത്തിന്റെ നാനാഭാഗത്തു നിന്നായി ആയിരക്കണക്കിന് സീയോന്‍ വിശ്വാസികള്‍ കുടുംബസമേതം പങ്കെടുക്കുന്ന കൂടാരതിരുന്നാള്‍ വിവിധ പരിപാടികളോടെ ഇന്ന് സമാപിക്കും. രാവിലെ മുതല്‍ സീയോന്‍ കാമ്പസില്‍ വചന പ്രഘോഷണം, ദിവ്യബലി, ദൈവാരാധന, സ്‌നേഹവിരുന്ന്, കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയുണ്ടാകും.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions