മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി.
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വര്‍ഷം, ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി. മുന്‍ വര്‍ഷമിത് 58.24 കോടി രൂപയായിരുന്നു.ഡിസംബര്‍ 31 ന് അവസാനിച്ച കമ്പനിയുടെ 9 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനം വളര്‍ച്ചയോടെ 3513.90 കോടി രൂപയില്‍ നിന്ന് 4039.74 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 22.7 ശതമാനം വളര്‍ച്ച നേടി 181.41 കോടി രൂപയില്‍ നിന്ന് 222.58 കോടി രൂപയായി.
ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച പ്രകടനത്തിലൂടെ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ വിഗാര്‍ഡിന് സാധിച്ചുവെന്ന് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. സാധനസാമഗ്രികളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ ഇലക്ട്രിക്കല്‍ വയറുകളുടെ ആവശ്യകതയെ ബാധിക്കുകയും, ഇത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്തു. ത്രൈമാസത്തില്‍ ദക്ഷിണേതര മേഖലകളില്‍ 16% വളര്‍ച്ച നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മൂന്നാം പാദത്തിലെ ഉയര്‍ന്ന എ&പി ചെലവുകളും, പ്രത്യേകിച്ച് സണ്‍ഫ് ളെയിമിനു വേണ്ടിയുള്ള ചെലവുകളും വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ വളര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.