ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ : ബിനു ജോണ്‍ കേരള ചെയര്‍മാന്‍

കൊച്ചിയില്‍ നടന്ന ബി.ഒ.സി.ഐ നേതൃസംഗമത്തിലായിരുന്നു തിരഞ്ഞെടുപ്പ്‌

കൊച്ചി:  പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരുടെ വിവിധ സംഘടനകളുടെ ദേശീയ തലത്തിലെ കൂട്ടായ്മയായ ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബി.ഒ.സി.ഐ) കേരള ഘടകം ചെയര്‍മാനായി ബിനു ജോണ്‍(കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറ്റേഴ്‌സ് അസോസിയേഷന്‍്) നെ തിരഞ്ഞെടുത്തു. സ്‌റ്റേജ് ക്യാരജ് വിഭാഗം വൈസ് ചെയര്‍മാനായി ഹംസ എരിക്കുന്നേല്‍ (കേരള സ്‌റ്റേറ്റ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍), കോണ്‍ട്രാക്ട് ക്യാരേജ് വിഭാഗം വൈസ് ചെയര്‍മാനായി എസ് പ്രശാന്തന്‍ (കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍),ഇന്റര്‍ സ്‌റ്റേറ്റ് വിഭാഗം വൈസ് ചെയര്‍മാനായി മനീഷ് ശശിധരന്‍ (ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള),

സ്റ്റാഫ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം വൈസ് ചെയര്‍മാനായി അനില്‍ കുമാര്‍ (എം.ജി എസ്) ,ടൂറിസ്റ്റ് ടാക്‌സി വിഭാഗം വൈസ് ചെയര്‍മാനായി ബിനീഷ് കുമാര്‍ (ഹൈലൈന്‍ടൂര്‍സ് ) ,സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം വൈസ് ചെയര്‍മാനായി ബിസ്‌മോന്‍ ബേബി (ലിമ സ്‌കൂള്‍ ട്രാന്‍സ്‌പോപോര്‍ട്ടിംഗ്‌സ്) , മാക്‌സി ക്യാബ് വിഭാഗം വൈസ് ചെയര്‍മാനായി ബാജി ജോസഫ് (പ്ലാറ്റിനം ടൂര്‍സ് ) വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം വൈസ് ചെയര്‍മാനായി നിഷിജിത് കെ. ജോണ്‍ (ക്ലാസിക്ക് ക്രൂസ്)സംസ്ഥാന കോഓര്‍ഡിനേറ്ററായി ഗോപിനാഥന്‍ തെക്കൂട്ട് െ്രെ(പവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍) സംസ്ഥാന നിയമസഹായ സമിതി അധ്യക്ഷനായി അഡ്വ അനൂപ് പി.എ.എന്നിവരെയും എക്‌സിക്കുട്ടീവ് കമ്മിറ്റി അംഗങ്ങളായി സക്കീര്‍ കരിമക്കാട്ട്, രാജു ഗരുഡ ,ഡേവിസ് അങ്കമാലി, എം.എന്‍ അരുണ്‍, ടിറ്റോ ജോസ്, വിദ്യാധരന്‍ , സഞ്ജീവ് കുമാര്‍ എന്നിവരെയും കൊച്ചിയില്‍ നടന്ന ബി.ഒ.സി.ഐ സംസ്ഥാന നേതൃസംഗമം തിരഞ്ഞെടുത്തു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions