നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരിച്ച് ആര്‍ടിഒ ടി.എം ജെര്സന് യൂത്ത് വിംഗ് നേതാക്കള്‍ക്ക് ഉറപ്പു നല്കി. നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥരെ അറിയിക്കാന്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ സഹകരിക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചതായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു
കൊച്ചി: സ്വകാര്യ,ഗുഡ്സ് വാഹനങ്ങളിലെ ഭക്ഷ്യ ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ആര്‍ടിഒയ്ക്ക് പരാതി നല്കി. നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരിച്ച് ആര്‍ടിഒ ടി.എം ജെര്സന് യൂത്ത് വിംഗ് നേതാക്കള്‍ക്ക് ഉറപ്പു നല്കി. നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥരെ അറിയിക്കാന്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ സഹകരിക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചതായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു. ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി, എറണാകുളം ജില്ലാ വ്യാപാരക്ഷേമ പുനരധിവാസ ആക്ഷന്‍ കമ്മിറ്റി ജില്ലാ ജനറല്‍ കണ്‍വീനര്‍, ഷാജഹാന് അബ്ദുല്‍ഖാദര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഷിഹാര്‍,മുരളീധരന് മുഹമ്മദ് ബഷീര്‍ , സെക്രട്ടറിമാരായ സി കെ റിയാസ് , വി. എ ഷിജു, ടിജോ തോമസ് എന്നിവരും പ്രദീപ് ജോസിനൊപ്പമുണ്ടായിരുന്നു.