‘ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ്’ തുടക്കം
കുറിച്ച് കല്യാണ്‍ ജൂവലേഴ്‌സ് 

ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്

 

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് പുതിയ സിഎസ്ആര്‍ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.കല്യാണ്‍ ജൂവലേഴ്‌സിന്റെ ഹൃദയപൂര്‍വ്വം എന്ന ബ്രാന്‍ഡ് ഫിലോസഫിയുടെ ഭാഗമാണ് ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ്. ഈ സംരംഭത്തിന് തുടക്കമിടുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സ് 3 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ പ്രത്യക്ഷവും ശാശ്വതവുമായ ഫലം ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ് എന്നത് ഒരു തുടര്‍ച്ചയായ ശ്രമവും ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതിയുമാണ്.

ഇത് വരും വര്‍ഷങ്ങളില്‍ വികസിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും.ആഭരണങ്ങള്‍ എന്നത് സ്വര്‍ണ്ണവും രത്‌നക്കല്ലുകളും മാത്രമല്ലെന്നും ഓരോ ആഭരണത്തിനും ജീവന്‍ നല്‍കുന്ന കരകൗശല വിദഗ്ധരുടെ ആത്മാവും കലാവൈഭവവും കൂടി അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അവരുടെ കരകൗശല വൈദഗ്ദ്ധ്യം പരിപോഷിപ്പിക്കുകയും കൈമാറ്റംചെയ്യുകയും ചെയ്യേണ്ട സജീവമായ ഒരു പാരമ്പര്യമാണ്. ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ് സംരംഭത്തിലൂടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യം ആധുനിക മുന്നേറ്റങ്ങള്‍ക്കൊപ്പം വികസിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. തലമുറകളായി ആഭരണ വ്യവസായത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കരകൗശല വിദഗ്ധര്‍ക്കായുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ സമര്‍പ്പണമാണ് ഈ പദ്ധതി. ഓരോ കരകൗശല വിദഗ്ധനെയും അംഗീകരിക്കുകയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ദൗത്യത്തില്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ പങ്കാളികളും ചേരുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions