പരിസ്ഥിതി സൗഹൃദമായ ആല്‍ക്കലൈന്‍ വാട്ടര്‍, 500 മില്ലി ഗ്ലാസ് ബോട്ടില്‍, എന്‍ജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാര്‍ബണേറ്റഡ് പാനീയമായ ‘ഉപ്‌സോ’ എന്നിങ്ങനെ പുതിയ മൂന്ന് ഉല്‍പ്പന്നങ്ങളാണ് പുതിയതായി പുറത്തിറക്കിയിരിക്കന്നത്.
കൊച്ചി: രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തങ്ങളുടെ മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ ആല്‍ക്കലൈന്‍ വാട്ടര്‍, 500 മില്ലി ഗ്ലാസ് ബോട്ടില്‍, എന്‍ജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാര്‍ബണേറ്റഡ് പാനീയമായ ‘ഉപ്‌സോ’ എന്നിങ്ങനെ പുതിയ മൂന്ന് ഉല്‍പ്പന്നങ്ങളാണ് പുതിയതായി പുറത്തിറക്കിയിരിക്കന്നത്.25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഈ വര്‍ഷം പദ്ധതിയുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അല്‍ത്താഫ് ജഹാംഗീര്‍ പറഞ്ഞു.മികച്ച കുടിവെള്ള പരിഹാരങ്ങള്‍ നല്‍കിയതിനും ഗുണനിലവാരം കാത്ത് സൂക്ഷിച്ചതിനും 2024 ല്‍ ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ ക്യു ലൈഫ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് നേടിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ സാന്നിധ്യമുള്ള ക്യൂ ലൈഫ്. ശുദ്ധവും സുരക്ഷിതവും ഉന്മേഷദായകവുമായ പാക്കേജ്ഡ് വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നതില്‍ തെക്കേഇന്ത്യന്‍ വിപണിയില്‍ മുന്‍പിലാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിര വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയതായി മൂന്നെണ്ണം കൂടി പുറത്തിറക്കിയിരിക്കുന്നത്.ഒന്നര വര്‍ഷത്തിലധികമായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ‘ഉപ്‌സോ’ (ഉപ്പു സോഡ) സാള്‍ട്ടി ലെമണ്‍ കാര്‍ബണേറ്റഡ് ഡ്രിങ്ക്. ഇത് കേരള രുചിയുടെ തനിമ നല്‍കുന്ന ഒന്നാകുമെന്നും അല്‍ത്താഫ് ജഹാംഗീര്‍ പറഞ്ഞു. ഗ്ലാസ് ബോട്ടിലുകളില്‍ ആല്‍ക്കലൈന്‍ വെള്ളം പാക്കേജ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അനുഭവമാണ് സമ്മാനിക്കുന്നത്. ‘ടെട്രാ പായ്ക്ക് മാങ്കോ’ സൗകര്യപ്രദമായ പാക്കേജിംഗ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജനറല്‍ മാനേജര്‍ പ്രദീപ് എം, സീനിയര്‍ കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍, നെസ്റ്റ് ഗ്രൂപ്പ് തോമസ് എബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.