കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു. സംസ്ഥാനത്തെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രീമിയം വെല്‍ത്ത് സൊല്യൂഷനുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇക്വിറസ് വെല്‍ത്ത് എംഡിയും ദേശീയ മേധാവിയുമായ അങ്കുര്‍ പുഞ്ച് പറഞ്ഞു.
കൊച്ചി: രാജ്യത്തെ പ്രധാന വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ ഇക്വിറസ് വെല്‍ത്ത് കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു. സംസ്ഥാനത്തെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രീമിയം വെല്‍ത്ത് സൊല്യൂഷനുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇക്വിറസ് വെല്‍ത്ത് എംഡിയും ദേശീയ മേധാവിയുമായ അങ്കുര്‍ പുഞ്ച് പറഞ്ഞു. രാജ്യത്താകെ 1,500 ലധികം ശാഖകളും കേരളത്തില്‍ മാത്രമായി 600ലധികം ശാഖകളുമുള്ള ഇക്വിറസ് ഫെഡറല്‍ ബാങ്കുമായി ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ കേരളത്തിലെ വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.
സാമ്പത്തിക ആസൂത്രണം, നിക്ഷേപ തന്ത്രങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കമ്പനിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഓഫീസ് ആരംഭിച്ചത്.ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ വെല്‍ത്ത് മാനേജ്‌മെന്റ് ടീമുകളില്‍ ഒന്നായി ഇക്വിറസ് വെല്‍ത്ത് മാറാന്‍ ഒരുങ്ങുകയാണെന്നും അങ്കുര്‍ പുഞ്ച് പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് റിലേഷന്‍ഷിപ്പ് മാനേജര്‍മാരുമായി (ഐആര്‍എം) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍, അപകടസാധ്യതാ പരിഹാരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അനുയോജ്യമായ പ്രൊഫഷണല്‍ ഉപദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.