ബജറ്റ് 2025-26: വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം പദ്ദതി

വിഴിഞ്ഞത്തെ ഒരു ട്രാന്‍സ് ഷിപ്പ്‌മെന്റ് കേന്ദ്രത്തിനപ്പുറം ബൃത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെന്ന് മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

 

തിരുവനന്തപുരം: വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികനസ ത്രികോണമെന്ന പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാലാല്‍. ലോകത്തിലെ പ്രധാന ട്രാന്‍സ് ഷിപ്പ് മെന്റ് ഹബ്ബ് തുറമുഖങ്ങളായ സിങ്കപ്പൂരപ്#, റോട്ടര്‍ഡാം,ദുബായ് എന്നിവയുടെ മാതൃകയില്‍ വിഴിഞ്ഞത്തെ ഒരു ട്രാന്‍സ് ഷിപ്പ്‌മെന്റ് കേന്ദ്രത്തിനപ്പുറം ബൃത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെന്ന് മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം-കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണം എന്ന പുതിയ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍ എച്ച് 744, നിലവിലുള്ള കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട എന്‍ എച്ച് 744, എം.സി റോഡ്, മലയോര, തീരദേശ ഹൈവേകള്‍, തിരുവനന്തപുരം കൊല്ലം റെയില്‍പാത, കൊല്ലം-ചെങ്കോട്ട റെയില്‍ പാത എന്നിങ്ങനെയുള്ള പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തുന്നതിന് പദ്ധതി സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. വികസന ത്രികോണ മേഖലയിലുടനീളം വിവിധോദ്ദേശ്യ പാര്‍ക്കുകള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ സൗകര്യങ്ങള്‍, സംസ്‌ക്കരണ യൂണിറ്റുകള്‍, അസംബ്ലിംഗ് യൂണിറ്റുകള്‍, കയറ്റിറക്ക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായും മന്ത്രി വ്യക്തമാക്കി.

ഇടനാഴിക്ക് സമീപസ്ഥങ്ങളായ പ്രദേശങ്ങളെ തിരഞ്ഞെടുത്ത് പൊതു-സ്വകാര്യ-എസ്പിവി മാര്‍ഗ്ഗങ്ങളിലൂടെ വികസിപ്പിക്കും. പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കുന്നതിനായി എസ്പിവി രൂപീകരിച്ച് ഭൂവികസനും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി ആയിരം കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും ലീസ് ചെയ്യുന്നതിനും സഹായിക്കുന്നതിനായി ക്ലിക്ക് (കേരള ലാന്റ് ബാങ്ക് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ്) എന്ന പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Spread the love