വികെസി സ്ഥാപക ദിനം;
സാമുഹ്യക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു 

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള എന്‍ഡോവ്‌മെന്റ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 40 വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപവീതം ധനസഹായം തുടങ്ങി നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

 

കൊച്ചി: വി.കെ.സിയുടെ 41ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സ്ഥാപകരായ വി.കെ.സി മമ്മദ് കോയ, മുഹമ്മദ് കുട്ടി, വി.മുഹമ്മദ് എന്നിവരെയും 30 വര്‍ഷത്തിലേറെ ജോലി ചെയ്ത ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള എന്‍ഡോവ്‌മെന്റ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 40 വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപവീതം ധനസഹായം തുടങ്ങി നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.ഇന്ത്യയുടെ വികെസിയുടെ വളര്‍ച്ചയുടെ ‘ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ വികെസി മാനേജിംഗ് ഡയറക്ടര്‍ വികെ.സി റസാഖ് സംസാരിച്ചു.

ലോകത്തിലെ ആദ്യത്തെ 100 ശതമാനം പരിസ്ഥിതി സൗഹൃദസുസ്ഥിര പാദരക്ഷ ബ്രാന്‍ഡായ ‘ഗോ പ്ലാനറ്റ്’ ആരംഭിക്കുന്നതായി വികെസി ഈയിടെ പ്രഖ്യാപിച്ചിരുന്നു.സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഐഐഎം കാലിക്കറ്റ് അവതരിപ്പിക്കുന്ന വികെസി കാലിക്കറ്റ് ഹാഫ് മാരത്തണ്‍ 2025 മാരത്തണ്‍ തീമില്‍ കോഴിക്കോട് നിന്നുള്ള സാഹിത്യകാരന്‍മാരെ ആദരിക്കും. ഫെബ്രുവരി 23 ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മാരത്തണില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കും. കെ സി ചാക്കോ, എം വി വേണുഗോപാല്‍, കെ എം ഹമീദലി, വി റഫീഖ്, അബ്ദുല്‍ കരീം, ഷിറാസ് പി എം, ബാബു എം, അസീസ് വി പി, മുസ്തഫ വി പി തുടങ്ങിയവര്‍ സംസാരിച്ചു.

 

Spread the love