ഗുരുതരമായ രോഗങ്ങള്‍, മാതൃപ്രത്യുല്‍പാദന ആരോഗ്യം, ക്ഷേമം തുടങ്ങിയവയ്ക്കെല്ലാം ഈ കോംപ്രിഹെന്‍സീവ് പോളിസി പരിരക്ഷ നല്‍കുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി : സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്‍ക്ലൂസീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമായ ‘HERizon കെയര്‍’ ആരംഭിച്ചതായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് . ഗുരുതരമായ രോഗങ്ങള്‍, മാതൃപ്രത്യുല്‍പാദന ആരോഗ്യം, ക്ഷേമം തുടങ്ങിയവയ്ക്കെല്ലാം ഈ കോംപ്രിഹെന്‍സീവ് പോളിസി പരിരക്ഷ നല്‍കുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഇത് സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സാമ്പത്തിക സുരക്ഷ നല്കുന്നു. സ്ത്രീകളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സംരക്ഷണം നല്കുന്ന ഒരൊറ്റ പോളിസിയില്‍ ഒന്നിലധികം പ്രത്യേക പരിരക്ഷകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനാണ് ‘HERizon കെയര്‍’ എന്നും കമ്പനി അധികൃതര്‍ അറിയിച്ചു.