കേരള എന്റര്‍പ്രണേഴ്‌സ്
ഡെവലപ്‌മെന്റ് ഫോറം ; പുതിയ
സംരംഭവുമായി സിഐഐ

സിഐഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുകയും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിടുന്നു.

 

കൊച്ചി,: കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നേതൃത്വം നല്‍കുന്ന കേരള എന്റര്‍പ്രണേഴ്‌സ് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിഐഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുകയും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് സൂക്ഷമ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ്, സിഐഐ ദക്ഷിണ മേഖല ചെയര്‍പേഴ്‌സണ്‍ ഡോ. ആര്‍ നന്ദിനി, സിഐഐ ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്, സിഐഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.സൂക്ഷ്മ സംരംഭകത്വ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ നിതിന്‍ യോഗത്തില്‍ പറഞ്ഞു.നിലവിലെ ബിസിനസ് സംരംഭകര്‍ സൂക്ഷ്മ സംരംഭകരെ പിന്തുണച്ച് അടിത്തട്ടില്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തണമെന്ന് സിഐഐ പറഞ്ഞു. സെന്ററും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം മുഖ്യമന്ത്രിയില്‍ നിന്ന് തേടുകയും ചെയ്തു. കേരളത്തെ 1 ട്രില്യണ്‍ ഡോളര്‍ ഇക്കോണമി ആക്കുവാന്‍ ലക്ഷ്യമിടുന്ന സി ഐ ഐ കേരള തയ്യാറാക്കിയ കേരള വിഷന്‍ ഡോക്യുമെന്റ് 2047 ഈ അവസരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) സമ്പദ്വ്യവസ്ഥയില്‍ വഹിക്കുന്ന നിര്‍ണായക പങ്ക് മനസിലാക്കി കൊണ്ട് ഇത്തരം സംരംഭങ്ങളെ പിന്തുണക്കുകകയാണ് ഫോറം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായങ്ങളെ സൂക്ഷ്മ സംരംഭകരുമായി ബന്ധിപ്പിക്കുക, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് സൗകര്യമൊരുക്കുക, നൈപുണ്യ വികസനം ത്വരിതപ്പെടുത്തുക, വളര്‍ച്ച കൈവരിക്കാവുന്ന ബിസിനസ് മോഡലുകള്‍ വികസിപ്പിക്കുക എന്നിവയില്‍ ഈ സെന്റര്‍ ഓഫ് എക്‌സലന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കും.

മെന്റര്‍ഷിപ്പ്, നെറ്റ്വര്‍ക്കിംഗ്, ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവ ഫോറം വാഗ്ദാനം ചെയ്യുന്നു. സൂക്ഷ്മ സംരംഭകര്‍ക്ക് വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും വ്യവസായ മെന്റര്‍ഷിപ്പ് നേടാനും ബിസിനസ്സ് മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കാനുമുള്ള വേദി ഫോറം ഒരുക്കും.വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയോടെ ആദ്യ ബാച്ചിലെ 50 സൂക്ഷ്മ സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പരിശീലനം, വ്യവസായ ബന്ധങ്ങള്‍ എന്നിവ ലഭ്യമാക്കും. സംരഭകര്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുക നവാസ് മീരാനും, വിനോദ് മഞ്ഞിലയുമാണ്.

Spread the love