വീര ധീര ശൂരന്‍ കേരളത്തില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് 

കഴിഞ്ഞ ദിവസം 124ല്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ആരംഭിച്ച ചിത്രം ഇപ്പോള്‍ 21 ലധികം അഡിഷണല്‍ സ്‌ക്രീനുകളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചു.
എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിയാന്‍ ചിത്രം വീര ധീര ശൂരന്‍ കേരളത്തില്‍ ഗംഭീര വിജയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം 124ല്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ആരംഭിച്ച ചിത്രം ഇപ്പോള്‍ 21 ലധികം അഡിഷണല്‍ സ്‌ക്രീനുകളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചു. മിക്ക തിയേറ്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ആന്‍ഡ് ഹൗസ് ഫുള്‍ ഷോകള്‍ ഉള്‍പ്പെടെ ലേറ്റ് നൈറ്റ് ഷോകളും കേരളത്തില്‍ നടന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങള്‍ നേടിയ ചിത്രം ചിയാന്‍ വിക്രമിന്റെ മാസ്മരിക അഭിനയ പ്രകടനത്തിന് വേദിയാകുന്നു.
ചിയാന്‍ വിക്രമിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് കടക്കുന്ന വീര ധീര ശൂരന്‍ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുണ്‍കുമാറാണ്.വിക്രത്തിനോടൊപ്പം  എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം തിയേറ്ററില്‍  ചിയാന്‍ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ  മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു