കോണ്‍ട്രാക്ട് ക്യാരേജ് വ്യവസായം തകര്‍ക്കരുത്;  വാഹന ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും

തിരുവനന്തപുരത്ത് ടാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും എറണാകുളത്ത് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും മറ്റിടങ്ങളില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസുകളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സി.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ റിജാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി: കോണ്‍ട്രാക്ട് ക്യാരേജ് വ്യവസായത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, ഉദ്യോഗസ്ഥ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.സി.ഒ.എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന ഉടമകളും ജീവനക്കാരും സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസുകളിലേക്ക് ഏപ്രില്‍ 09 ന് പ്രതിഷേധ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ടാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും എറണാകുളത്ത് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും മറ്റിടങ്ങളില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസുകളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സി.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ റിജാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളത്ത് രാവിലെ 11 ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ നേതൃത്വം നല്‍കും. ടൂറിസ്റ്റ് ബസുകളുടെയും മിനി ബസുകളുടെയും നികുതി മുപ്പത്തിരണ്ട് ശതമാനത്തോളം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, അന്യായമായ പിഴ ചുമത്തലുകളും ലൈന്‍ ട്രാഫിക്കിന്റെ പേരിലുള്ള കൊള്ളയടിയും അവസാനിപ്പിക്കുക, വാഹനങ്ങളുടെ പാസഞ്ചര്‍ ക്യാബിനുള്ളില്‍ നീരീക്ഷണ കാമറ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, ഇ-ചെല്ലാനുകള്‍ ഒഴിവാക്കുക, കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ട വാഹന ഉടമകളെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പുനസ്ഥാപിക്കുക, ആര്‍.ടി.ഒ ഓഫീസുകളുടെ പ്രവര്‍ത്തനം വാഹന ഉടമകള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ മുഴുവന്‍ സമയവും കൗണ്ടര്‍ പുനരാരംഭിക്കുക  എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം നടത്തുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമാണ് നികുതി ഏകീകരണത്തിന്റെ പേരിലുള്ള 32 ശതമാനത്തോളം വരുന്ന  നികുതി വര്‍ദ്ധന. നോണ്‍പുഷ്ബാക്ക് സീറ്റ് വാങ്ങനങ്ങളുടെ നികുതി പുഷ്ബാക്ക് സീറ്റ്, സ്ലീപ്പര്‍ തുടങ്ങിയ വാഹനങ്ങളുടെ നികുതിയിലേക്ക് ഉയര്‍ത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ തീരുമാനം 90 ശതമാനത്തോളം വരുന്ന ഓര്‍ഡിനറി വാഹന ഉടമകളെയും തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കും.

നികുതി വര്‍ധന പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ, ഗതാഗത മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയെങ്കിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. സൗകര്യമില്ലാത്ത റോഡുകളില്‍ പോലും ലൈന്‍ ട്രാഫിക് എന്ന പേരില്‍ പിഴയീടാക്കുന്നത്  ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. ഡ്രൈവറെ നിരീക്ഷിക്കുന്നതിന് ക്യാബിനില്‍ കാമറ വെയ്ക്കുന്നതിനെ എതിര്‍ക്കുന്നില്ല പക്ഷേ ഇതിന് സാവാകാശം അനുവദിക്കണം എന്നാല്‍ പാസഞ്ചര്‍ ക്യാബിനില്‍ കാമറ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് യാത്രക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ട്രാക്ട് കാര്യേജ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കം ശക്തമായ പ്രക്ഷോഭവുമായി അസോസിയേഷന്‍ രംഗത്ത് വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം ജസ്റ്റിന്‍, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു