ജെ ബി എല്‍ ട്യൂണ്‍ സീരീസ് 2  ഇന്ത്യയില്‍ അവതരിപ്പിച്ചു

പുതിയ സീരീസില്‍ മൂന്ന് വ്യത്യസ്ത ശൈലികളാണ് അവതരിപ്പിക്കുന്നത്.
കൊച്ചി: ദിവസേനയുള്ള ഓഡിയോ അനുഭവങ്ങള്‍ക്ക്  അധിക മിനുക്ക്പണികള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് ട്യൂണ്‍ സീരീസ് 2 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ജെബിഎല്‍ പ്രഖ്യാപിച്ചു. പുതിയ സീരീസില്‍ മൂന്ന് വ്യത്യസ്ത ശൈലികളാണ് അവതരിപ്പിക്കുന്നത്. ബഡ്‌സ് 2, ബീം 2, ഫ്‌ചെക്‌സ് 2 എന്നിവ. ഓരോന്നും വ്യത്യസ്ത ജീവിതശൈലി മുന്‍ഗണനകളുമായും ശ്രവണാനുഭവങ്ങളുമായും അനുയോജ്യമാക്കപ്പെടുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അഡാപ്റ്റീവ് നോയ്‌സ് കാന്‍സിലിംഗ്, മെച്ചപ്പെടുത്തിയ ഡ്രൈവറുകള്‍,സ്‌പെഷ്യല്‍ സൗണ്ട് തുടങ്ങിയ സവിശേഷതകള്‍ ആദ്യമായി ഏര്‍പ്പെടുത്തിക്കൊണ്ട്  ഓഡിയോ എക്‌സലന്‍സിന്റെ ഒരു പുതിയ യുഗത്തിലേക്കാണ് ട്യൂണ്‍ 2 സീരീസ് പ്രവേശിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.  മള്‍ട്ടിപോയിന്റ് കണക്ഷനും ഗൂഗിളിന്റെ ഫാസ്റ്റ് പെയറും ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ക്കിടയില്‍ അനായാസമായി  സ്വിച്ച് ചെയ്യാനും ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായി ഇന്‍സ്റ്റന്റ് പേയറിംഗ് ആസ്വദിക്കാനും കഴിയും, ഇത് എല്ലായ്‌പ്പോഴും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു