വിഷു, ഈസ്റ്റര്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ്

എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
കൊച്ചി:  കല്യാണ്‍ ജൂവലേഴ്‌സ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി. കൂടാതെ ആഘോഷാവസരത്തിനായി പ്രത്യേക ഡിജിറ്റല്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു.കല്യാണ്‍ ജൂവലേഴ്‌സ് അക്ഷയ തൃതീയ പ്രീബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുന്‍കൂറായടച്ച് പ്രീബുക്കിംഗിലൂടെ ആഭരണങ്ങള്‍ സ്വന്തമാക്കാം. ഇതുവഴി സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും. ഏപ്രില്‍ 14 വരെ പ്രീബുക്കിംഗ് ചെയ്യാനാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു