കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: ബാറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ (ബി.ഡി.എ) എറണാകുളം ജില്ലാ പ്രസിഡന്റായി ജി. കൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടോമി തോമസിനെയും ട്രഷറര്‍ ആയി അലക്‌സ് ജോയിയെയും തിരഞ്ഞെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ നടന്ന അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാറ്ററി നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്ന പ്രൊറേറ്റാ വാറണ്ടി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യില്ലെന്നും ഇത് പിന്‍വലിച്ച് പകരം റീ റീപ്ലേസ്‌മെന്റ് വാറണ്ടിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പോള്‍ ചിറക്കേക്കാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കെ.എം.സി.സി ടാക്‌സേഷന്‍ സെക്രട്ടറി ടി ജി കൃഷ്ണകുമാറും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ഇബ്രാഹിമും ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഖാന്‍, വൈസ് പ്രസിഡന്റ് പോള്‍ ചിറക്കേക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടോമി തോമസ്, ട്രഷറര്‍ അലക്‌സ് ജോയി, സംസ്ഥാന രക്ഷാധികാരി എസ്. ഹരിഹരന്‍, കോതമംഗലം മേഖല പ്രസിഡന്റ് ഷിബി പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കലും ചടങ്ങില്‍ നടന്നു.