ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മേഖലയിലുള്ളവര്‍ക്കായുള്ള സൗജന്യ വിശ്രമ കേന്ദ്രങ്ങളായ ആശ്രയ് സെന്ററുകളില്‍ ശീതീക രിച്ച ഇരിപ്പിടങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ശുചിമുറികള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, റിഫ്രഷ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാണ്.
കൊച്ചി: ഈ വര്‍ഷത്തോടെ ഇന്ത്യയിലുടനീളമുള്ള ആശ്രയ് വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുമന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മേഖലയിലുള്ളവര്‍ക്കായുള്ള സൗജന്യ വിശ്രമ കേന്ദ്രങ്ങളായ ആശ്രയ് സെന്ററുകളില്‍ ശീതീക രിച്ച ഇരിപ്പിടങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ശുചിമുറികള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, റിഫ്രഷ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാണ്.
പെട്രോള്‍ പമ്പുകളിലും വാണിജ്യ സ്ഥലങ്ങളിലുമാണ് ആശ്രയ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്.എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അര മണിക്കൂര്‍ വരെ ഇവിടെ സൗജന്യമായി വിശ്രമിക്കാം. ഒരേസമയം 15 പേരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.ഡെലിവറി പ്രവര്‍ത്തകരുടെ ആരോഗ്യവും ക്ഷേമവും തങ്ങളുടെ മുന്‍ഗണനയാണെന്നും ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മേഖലയിലുള്ള മുഴുവന്‍ ഡെലിവറി അസോസിയേറ്റുകള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ മുഴുവന്‍ ലോജിസ്റ്റിക്‌സ് സമൂഹത്തെയും പിന്തുണ യ്ക്കാനും വ്യവസായ നിലവാരം ഉയര്‍ത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്നും ആമസോണ്‍ ഇന്ത്യ ആന്‍ഡ് ഓസ്‌ട്രേലിയ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അഭിനവ് സിംഗ്ഗ് പറഞ്ഞു.