സിനിമയില്‍ നിന്ന് സിലിക്കണിലേക്ക്:  പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തി  കമല്‍ ഹാസന്‍ 

ഇന്ത്യന്‍ സിനിമയിലെ പതിറ്റാണ്ടുകളുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കമല്‍ ഹാസനും,  എഐയിലെ മുന്‍നിര വ്യക്തിയായ  ശ്രീനിവാസും  കൈകോര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന.
കൊച്ചി: നടനും, ചലച്ചിത്ര നിര്‍മ്മാതാവും, നൂതനാശയ വിദഗ്ദ്ധനുമായ കമല്‍ ഹാസന്‍ ആഗോളനവീകരണത്തിന്റെ മുന്‍നിരയിലുള്ള എഐപവര്‍ഡ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ പെര്‍പ്ലെക്‌സിറ്റിയുടെ ആസ്ഥാനം സന്ദര്‍ശിച്ച് പെര്‍പ്ലെക്‌സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി ശ്രീ കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തി.ഇന്ത്യന്‍ സിനിമയിലെ പതിറ്റാണ്ടുകളുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കമല്‍ ഹാസനും,  എഐയിലെ മുന്‍നിര വ്യക്തിയായ  ശ്രീനിവാസും  കൈകോര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന.

‘സിനിമ മുതല്‍ സിലിക്കണ്‍ വരെ, ഉപകരണങ്ങള്‍ വികസിക്കുന്നു  പക്ഷേ അടുത്തത് എന്താണെന്നതിനായുള്ള നമ്മുടെ ദാഹം നിലനില്‍ക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കമലാഹാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.’പെര്‍പ്ലെക്‌സിറ്റി ഓഫീസില്‍ കമല്‍ ഹാസനെ കാണാനും ആതിഥേയത്വം വഹിക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷമെന്നും ചലച്ചിത്രനിര്‍മ്മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പഠിക്കാനും ഉള്‍പ്പെടുത്താനുമുള്ള കമലാഹാസന്റെ അഭിനിവേശം പ്രചോദനകരമാണെന്നും അരവിന്ദ് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.കമലാഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫിനും  ഭാവി പ്രോജക്റ്റുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ തഗ് ലൈഫ്  ജൂണ്‍ 5 ന്  തിയേറ്റര്‍ റിലീസിനായി ഒരുങ്ങുകയാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു