ഡോ. ബി.ആര്‍. അംബേദ്കറുടെ പാരമ്പര്യത്തിന് ആദരമര്‍പ്പിച്ച് സതീഷ് ഹൊന്നക്കാട്ടെ കണിക്കൊന്നത്തൈ നട്ടു.
കൊച്ചി:ഭാരത് രത്‌ന ഡോ. ബി.ആര്‍. അംബേദ്കറുടെ 134ാം ജന്മവാര്‍ഷികം ആഘോഷിച്ച് കൊച്ചി തുറമുഖ അതോറിറ്റി. ഭരണഘടനാ ശില്‍പ്പിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് വില്ലിംഗ്ടണ്‍ ദ്വീപിലെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപമാണ് ജയന്തി ആഘോഷം സംഘടിപ്പിച്ചത്. മുഖ്യാതിഥിയായിരുന്ന കൊച്ചി തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സതീഷ് ഹൊന്നക്കാട്ടെയുടെ നേതൃത്വത്തില്‍ വിശിഷ്ട വ്യക്തികളും പങ്കെടുത്തവരും അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഡോ. ബി.ആര്‍. അംബേദ്കറുടെ പാരമ്പര്യത്തിന് ആദരമര്‍പ്പിച്ച് സതീഷ് ഹൊന്നക്കാട്ടെ കണിക്കൊന്നത്തൈ നട്ടു.
കൊച്ചി തുറമുഖ അതോറിറ്റി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ടി. മുത്തുകുമാര്‍, വില്ലിങ്ടണ്‍ ഐലന്‍ഡ് (നോര്‍ത്ത്) കൗണ്‍സിലര്‍ പത്മകുമാരി ടി എന്നിവര്‍ക്കു പുറമെ കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സിപിഇഒ) ജനറല്‍ സെക്രട്ടറി സി.ഡി. നന്ദകുമാര്‍, കൊച്ചിന്‍ പോര്‍ട്ട് സ്റ്റാഫ് അസോസിയേഷന്‍ (സിപിഎസ്എ) സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയ തുറമുഖ തൊഴിലാളി സംഘടനാ നേതാക്കളും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ ആര്‍. സതീഷ്, എസ്‌സി/എസ്ടി എംപ്ലോയീസ് ഫെഡറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. കൊച്ചി തുറമുഖ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ കേണല്‍ ജാസര്‍ എസ്.എം., ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.ഐ. മുത്തുക്കോയ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.