ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ യോഗം:  ഇന്ത്യന്‍ സംഘത്തെ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കും 

ബ്രസീല്‍ കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി  കാര്‍ലോസ് ഹെന്റിക് ബാക്വേറ്റ ഫാവാരോ, ബ്രസീല്‍ കാര്‍ഷിക വികസന (എംഡിഎ) മന്ത്രി  ലൂയിസ് പൗലോ ടെയ്‌സെയ്‌റ എന്നിവരുമായിചൗഹാന്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.
ന്യൂഡല്‍ഹി:  ബ്രസീലിലെ ബ്രസീലിയയില്‍ ഏപ്രില്‍ 17ന് നടക്കുന്ന  ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ 15ാമത് യോഗത്തില്‍ കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കും. ‘ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം, നൂതനാശയങ്ങള്‍, തുല്യ വ്യാപാരം എന്നിവയിലൂടെ സമഗ്രവും സുസ്ഥിരവുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 15ാമത് ബ്രിക്‌സ് എ.എം.എം യോഗത്തിന്റെ പ്രമേയം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ എന്നിവയുള്‍പ്പെടെ ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള കൃഷി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബ്രസീല്‍ കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി  കാര്‍ലോസ് ഹെന്റിക് ബാക്വേറ്റ ഫാവാരോ, ബ്രസീല്‍ കാര്‍ഷിക വികസന (എംഡിഎ) മന്ത്രി  ലൂയിസ് പൗലോ ടെയ്‌സെയ്‌റ എന്നിവരുമായിചൗഹാന്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.

ഇന്ത്യയും ബ്രസീലും തമ്മില്‍ കൃഷി, കാര്‍ഷിക സാങ്കേതികവിദ്യ, ഗ്രാമവികസനം, ഭക്ഷ്യസുരക്ഷ എന്നീ വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ചകള്‍.കാര്‍ഷിക മൂല്യ ശൃംഖലയില്‍ പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന്റെ ഭാഗമായി  പ്രമുഖ ബ്രസീലിയന്‍ കാര്‍ഷിക ബിസിനസ് കമ്പനികളുടെ മേധാവിമാരുമായും സാവോ പോളോയിലെ ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് വെജിറ്റബിള്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് പ്രതിനിധികളുമായും മന്ത്രി സംവദിക്കും. പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും മാതൃത്വത്തെ ബഹുമാനിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘ഏക് പേഡ് മാ കേ നാം’ എന്ന ഇന്ത്യയുടെ മഹത്തായ സംരംഭത്തിന് കീഴില്‍ ബ്രസീലിയയിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ചിട്ടുള്ള വൃക്ഷത്തൈ നടീല്‍ പരിപാടിയിലും മന്ത്രി പങ്കെടുക്കും. കൂടാതെ, സാവോ പോളോയിലെ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു