കേരള ഹൈക്കോടതി വേനലവധിക്കാല സിറ്റിങ് നിശ്ചയിച്ചു

ആദ്യ പകുതിയില്‍ ഏപ്രില്‍ 16, 22, 25, 29 തീയതികളിലും രണ്ടാം പകുതിയില്‍ മെയ് 2, 6, 9, 13, 16 തീയതികളിലും സിറ്റിങ് നടക്കും.
തിരുവനന്തപുരം: കേരള ഹൈക്കോടതി ഏപ്രില്‍ 15 മുതല്‍ മെയ് 18 വരെ വേനലവധിയ്ക്ക് പിരിയുന്നതിനാല്‍ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാന്‍ അവധിക്കാല സിറ്റിങ് നിശ്ചയിച്ചു. ആദ്യ പകുതിയില്‍ ഏപ്രില്‍ 16, 22, 25, 29 തീയതികളിലും രണ്ടാം പകുതിയില്‍ മെയ് 2, 6, 9, 13, 16 തീയതികളിലും സിറ്റിങ് നടക്കും. ജസ്റ്റിസ് സതീഷ് നൈനാന്‍ (സിറ്റിങ് തീയതി മെയ് 16), ജസ്റ്റിസ് എന്‍ നാഗരേഷ് (മെയ് 13), ജസ്റ്റിസ് സി.എസ് ഡയസ് (മെയ് 16), ജസ്റ്റിസ് ടി.ആര്‍ രവി (ഏപ്രില്‍ 16), ജസ്റ്റിസ് ഗോപിനാഥ് പി (മെയ് 2), ജസ്റ്റിസ് കെ ബാബു (മെയ് 9), ജസ്റ്റിസ് വിജു എബ്രഹാം (മെയ് 6), ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി (മെയ് 13, 16), ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ (ഏപ്രില്‍ 16), ജസ്റ്റിസ് സി പ്രദീപ് കുമാര്‍ (ഏപ്രില്‍ 16, 22), ജസ്റ്റിസ് എം.എ അബ്ദുള്‍ ഹക്കിം (മെയ് 13), ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം (മെയ് 2, 6, 9), ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ (മെയ് 9), ജസ്റ്റിസ് എസ് മനു (ഏപ്രില്‍ 25, 29), ജസ്റ്റിസ് ഈശ്വരന്‍ എസ് (ഏപ്രില്‍ 29, മെയ് 2), ജസ്റ്റിസ് പി.എം മനോജ് (ഏപ്രില്‍ 22), ജസ്റ്റിസ് എം.ബി സ്‌നേഹലത (മെയ് 6), ജസ്റ്റിസ് പി  കൃഷ്ണകുമാര്‍ (ഏപ്രില്‍ 29), ജസ്റ്റിസ് കെ.വി ജയകുമാര്‍ (ഏപ്രില്‍ 25), ജസ്റ്റിസ് മുരളീകൃഷ്ണ എസ് (ഏപ്രില്‍ 22), ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ (ഏപ്രില്‍ 25) എന്നിവരെ അവധിക്കാല ജഡ്ജിമാരായി നാമനിര്‍ദ്ദേശം ചെയ്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു