തമിഴ്‌നാട് സര്‍ക്കാറിന്റെ ‘ട്രാന്‍സ് ജെന്‍ഡര്‍ 2025’ പുരസ്‌കാരം എ.രേവതിക്കും കെ. പൊന്നിക്കും

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇരുവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാറിന്റെ ‘ട്രാന്‍സ്ജന്‍ഡര്‍ 2025’ പുരസ്‌കാരം എഴുത്തുകാരിയും അഭിനേത്രിയുമായ എ. രേവതിക്കും നര്‍ത്തകിയും ഭരതനാട്യം അധ്യാപികയുമായ കെ. പൊന്നിക്കും. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇരുവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വനിത വികസന മന്ത്രി ഗീത ജീവന്‍, ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, വനിത വികസന വകുപ്പ് സെക്രട്ടറി ജയശ്രീ മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ദി ട്രൂത്ത് എബൗട്ട് മി എന്ന ആത്മകഥയിലൂടെ പ്രശസ്തയായ നാമക്കല്‍ സ്വദേശിനി എ. രേവതി വെള്ളൈ മൊഴി, ടല്‍ക്കി, ബിരിയാണി ദര്‍ബാര്‍,  പറയാന്‍ മറന്ന കഥകള്‍ തുടങ്ങിയ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയെന്ന നിലയില്‍ ന്യൂയോര്‍ക്കിലെ കൊളമ്പിയ യൂനിവേഴ്‌സിറ്റി ബട്ട്‌ലര്‍ ലൈബ്രറിയുടെ ചുമരില്‍ ലോകത്തിലെ പ്രശസ്ത എഴുത്തുകാര്‍ക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടി സ്വദേശിനിയായ കെ. പൊന്നി വാസവപുരത്ത് അഭിനയ എന്ന നൃത്ത വിദ്യാലയം തുടങ്ങി നിര്‍ധനരായ നിരവധി കുട്ടികള്‍ക്ക് നൃത്തം അഭ്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു