ഏപ്രില്‍ 25നും 27നും ഇടയില്‍ തായ്‌ലന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ആറ് റൗണ്ടുകളുള്ള സീസണിന് തുടക്കം കുറിക്കുക.
കൊച്ചി: ലോകമെമ്പാടുമുള്ള മികച്ച റേസര്‍മാരെ ഉള്‍പ്പെടുത്തി 2025 ഐഡിമിറ്റ്‌സു എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് (എആര്‍ആര്‍സി) എക്കാലത്തെയും മികച്ചതാക്കാന്‍ ടിവിഎസ് റേസിങ് ഒരുങ്ങുന്നു. ഏപ്രില്‍ 25നും 27നും ഇടയില്‍ തായ്‌ലന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ആറ് റൗണ്ടുകളുള്ള സീസണിന് തുടക്കം കുറിക്കുക. സ്‌പെയിന്‍, ഇംഗ്ലണ്ട്, അര്‍ജന്റീന എന്നീ പുതിയ രാജ്യങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ ഇത്തവണ ടിവിഎസ് ഏഷ്യ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പില്‍ (ഒഎംസി) പങ്കെടുക്കും. ആഗോള പ്രതിഭകളുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിനെ കൂടുതല്‍ സമ്പന്നമാക്കുകയും മത്സര നിലവാരം ഉയര്‍ത്തുകയും ചെയ്യും. റൈഡര്‍മാര്‍ മത്സരത്തില്‍ മുന്‍പന്തിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാനും മികച്ച പ്രകടനത്തിനുമായി റേസ് ഒപ്റ്റിമൈസ്ഡ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310യാണ് 2025 സീസണിലെ മറ്റൊരു ആകര്‍ഷണം.
നാല് പതിറ്റാണ്ടിന്റെ റേസിങ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ് പ്രകടനത്തിന്റെയും മാറ്റത്തിന്റെയും പരിധികള്‍ കൂടി ഉയര്‍ത്തുകയാണ്. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310, 2023ല്‍ മണിക്കൂറില്‍ 215.9 കിലോമീറ്റര്‍ എന്ന പുതിയ ക്ലാസ് ടോപ്പ് സ്പീഡ് റെക്കോര്‍ഡ് നേടിയിരുന്നു. 2024ല്‍ തായ്‌ലന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലും (1:48.33), മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലും (2:20.80) മണിക്കൂറില്‍ 216 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയോടെ പുതിയ ലാപ് റെക്കോര്‍ഡുകള്‍ക്കൊപ്പം അതിന്റെ പരിധി ഉയര്‍ത്തുകയും ചെയ്തു. ജനപ്രിയ അപ്പാച്ചെ ബ്രാന്‍ഡിന്റെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ടിവിഎസ് 2025 സീസണിന് പ്രത്യേക പ്രാധാന്യവുമുണ്ട്.കൂടുതല്‍ മത്സരാധിഷ്ഠിതമായ സീസണിനായി ആഗോള പ്രതിഭകളുടെ മികച്ച നിര12 രാജ്യങ്ങളില്‍ നിന്നുള്ള 15 എലൈറ്റ് റൈഡര്‍മാരാണ് 2025ലെ ചാമ്പ്യന്‍ഷിപ്പിനായി ഇത്തവണ പോരാടുന്നത്. ഇതില്‍ ഏഴ് റേസര്‍മാര്‍ 2024 സ്‌ക്വാഡിലുള്ളവരാണ്, മൂന്ന് താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരും. മത്സരത്തിന് പുതിയ ഊര്‍ജവും ആവേശകരമായ വെല്ലുവിളിയും നല്‍കാന്‍ എട്ട് ഭാവിവാഗ്ദാനങ്ങളായ റേസര്‍മാരാണ് ഇവര്‍ക്കൊപ്പം ചേരുന്നത്.