മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍ 20,999 രൂപ ആരംഭ വിലയില്‍ 8 ജിബി+256 ജിബി സ്‌റ്റോറേജിലും, 22,999 രൂപ ആരംഭ വിലയില്‍ 12ജിബി+ 256 ജിബി സ്‌റ്റോറേജ് വേരിയന്റിലും ഫ് ളിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റീട്ടൈല്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ ലഭ്യമാണ്.
കൊച്ചി: മോട്ടോറോളയുടെ എഡ്ജ് 60 ലൈനപ്പില്‍ ആദ്യ സ്മാര്‍ട്‌ഫോണ്‍ മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍ പുറത്തിറങ്ങി. സെഗ്മെന്റിന്റെ മികച്ച 96.3% സ്‌ക്രീന്‍ടുബോഡി അനുപാതം, സൈഡുകളില്‍ 45 ഡിഗ്രി കര്‍വ്, പിഒഎല്‍ഇഡി ഡിസ്‌പ്ലേ, 4500 നിറ്റിന്റെ പീക് െ്രെബട്ട്‌നസ്, കണ്ണിന് സംരക്ഷണം നല്‍കുന്ന ഐ കെയര്‍, ഡിസ്‌പ്ലേ െ്രെബട്ട്‌നസ് ക്രമീകരിച്ച് സ്‌ക്രീന്‍ ഫ്‌ലിക്കര്‍ കുറയ്ക്കുന്ന ഡിസി ഡിമ്മിങ്, മികച്ച ഡ്രോപ്പ്, സ്‌ക്രാച്ച് പ്രതിരോധ പ്രകടനം ഉറപ്പാക്കുന്ന സെഗ്മെന്റിന്റെ ഏറ്റവും ദൃഢമായ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ തുടങ്ങിയ പ്രേത്യേകതകളുണ്ട്.
ഇമ്മേഴ്‌സീവ് 1220പി 1.5കെ സൂപ്പര്‍ എച്ച്ഡി റെസല്യൂഷനില്‍ നാലു വശവും കര്‍വ്ഡ് ഡിസ്‌പ്ലേ, ലോകത്തിലെ ആദ്യത്തെ ട്രൂ കളര്‍ സോണിലൈറ്റിയ 700സി 50എംപി ക്യാമറ, സെഗ്മെന്റിലെ മികച്ച മോട്ടോ എഐ, മിലിട്ടറി ഗ്രേഡ് ദൃഢത, ഐപി68 & ഐപി69 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ എന്നിവയുമായി വരുന്ന എഡ്ജ് 60 ഫ്യൂഷന്‍ 3 പാന്റോണ്‍ ക്യൂറെറ്റഡ് നിറങ്ങളിലും പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷുകളിലും ലഭ്യമാണ്.
മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍ 20,999 രൂപ ആരംഭ വിലയില്‍ 8 ജിബി+256 ജിബി സ്‌റ്റോറേജിലും, 22,999 രൂപ ആരംഭ വിലയില്‍ 12ജിബി+ 256 ജിബി സ്‌റ്റോറേജ് വേരിയന്റിലും ഫ് ളിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റീട്ടൈല്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ ലഭ്യമാണ്. മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍ അതിന്റെ സെഗ്മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് മോട്ടോറോള ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ ടി.എം. നരസിംഹന്‍ പറഞ്ഞു.