കേന്ദ്ര കാബിനറ്റ് മന്ത്രിമാരായ ജിതന്‍ റാം മാഞ്ചി, രാജീവ് രഞ്ചന്‍ സിംഗ്, ചിരാഗ് പാസ്വാന്, കേന്ദ്ര മന്ത്രിമാരായ ബി.എല്‍.വര്‍മ്മ, സുരേഷ് ഗോപി, സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന് എം.പി, റോജി എം.ജോണ്‍ എം.എല്‍.എ, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (NIDCC) സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് ‘ ഇന്‍ഡെക്സ് 2025 ‘ മെയ് 2 മുതല്‍ അഞ്ച് വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് എന്‍.ഐ.ഡി.സി.സി ദേശിയ വൈസ് ചെയര്‍ പേഴ്സണ്‍ ഗൗരി വത്സ, സതേണ്‍ റീജണല്‍ ചെയര്മാന് വെമ്പള്ളി അമാനുള്ള, എന്‍.ഐ.ഡി.സി.സി ലെന്‍ഡിംഗ് പാര്‍ട്ട്ണറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡിയുമായ അഡ്വ.കെ.ജി അനില്‍ കുമാര്‍, ഐ.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ ഹരീഷ് ബാലകൃഷ്ണന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് രണ്ടിന് എം.എസ്.എം.ഇ വകുപ്പ് കേന്ദ്ര കാബിനറ്റ് മന്ത്രി ജിതന്‍ റാം മാഞ്ചി എക്സിബിഷന് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന് എം.പി, റോജി എം.ജോണ്‍ എം.എല്‍.എ, അങ്കമാലി മുനിസിപ്പല്‍ ചെയര്മാന് ഷിയോ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എക്സിബിഷന്റെ തുര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്ര കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്, കേന്ദ്ര മന്ത്രിമാരായ ബി.എല്‍.വര്‍മ്മ, സുരേഷ് ഗോപി, രാജീവ് രഞ്ചന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവിധ മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാര്‍, വിവധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യുസഫലി, ഡോ.ബി.യു അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്റ് ഡയറിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതിക വിദ്യയോടെ രൂപീകരിച്ച ‘ ഇന്‍ഡ് ആപ്പ് ന്റെ ലോഞ്ചും ലിസ്റ്റിംഗും എക്സിബിഷനില്‍ നടക്കും. എക്സിബിഷന്റെ ഓരോ ദിവസവും തങ്ങളുടെ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. ആദ്യ ദിവസം എംഎസ്എംഇ മന്ത്രാലയവും, രണ്ടാം ദിവസം ഭക്ഷ്യ മന്ത്രാലയവും, മൂന്നാം ദിവസം ഫിഷറീസ് മന്ത്രാലയവും ഉദ്യോഗ് വികാസ്, ഭക്ഷ്യ വികാസ്, മത്സ്യവികാസ് തുടങ്ങിയ പേരില്‍ ദിവസവും തങ്ങളുടെ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും.
വിവിധ കേന്ദ്രപദ്ധതികള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണുകയെന്നതാണ് എക്സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്ന് ഗൗരി വത്സ പറഞ്ഞു.സംരഭകരംഗത്തേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ സംരംഭകരായിട്ടുള്ളവരും വിദ്യാര്‍ഥികളും എക്സിബിഷനില്‍ പങ്കെടുക്കണമെന്നും ഗൗരി വത്സ പറഞ്ഞു
.
ഇന്‍ഡെക്സ് 2025 എക്സിബിഷനില്‍ സ്റ്റാള്‍ എടുത്തിരിക്കുന്ന സ്ഥാപനങ്ങളെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രത്യേക ഫോറത്തില്‍ ഉള്‍പ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും, വിദേശ വിപണിയിലേയ്ക്കും വളര്‍ത്തുന്നതിന് എന്‍ഐഡിസിസി നേരിട്ട് സഹായം നല്‍കുമെന്നും സംഘടകര്‍ വ്യക്തമാക്കി. ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് ലെന്റിംഗ് പാര്‍ടണര്‍ ഇതു സംബന്ധിച്ച ധാരാണാ പത്രം എന്‍.ഐ.ഡി.സി.സി ദേശിയ വൈസ് ചെയര്‍ പേഴ്സണ്‍ ഗൗരി വത്സയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കൈമാറി. നാലു മന്ത്രാലയങ്ങളുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ ചെയ്യുന്നതിനുള്ള വായ്പകള്‍ ഐസിഎല്വഴിയാണ് സംരംഭകര്‍ക്ക് നല്‍കുന്നതെന്നും ഇതിനായുള്ള അപേക്ഷകള്‍ ഐ.സി.എലിന്റെ ബ്രാഞ്ചുകള്‍’ ഇന്‍ഡ് ആപ്പ് ‘ എന്നിവ വഴിയും നല്‍കാവുന്നതാണെന്നും അഡ്വ. കെ.ജി അനില്‍കുമാര്‍ പറഞ്ഞു.
നാല് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനില്‍ 450 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ബയര്‍, സെല്ലര്‍ മീറ്റിംഗുകള്‍ കൂടാതെ എം.എസ്.എം.ഇയുടെ സഹായത്തോടെ ഇന്‍ഡ്യന്‍ ബ്രാന്‍ഡുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനുളള വേദികൂടിയായി ഇന്‍ഡെക്സ് 2025 മാറും.ആഗോള തലത്തില്‍ ബിസിനസ് നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുവാനും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുമുള്ള അവസരവും എക്സിബിഷന് വഴി ലഭിക്കും. ഇരുന്നൂറിലധികം ബിസിനസ് ആന്റ് റീട്ടെയില്‍ ചെയിനുകള്‍, മുഖ്യധാരാ ബാങ്കുകള്‍ അടക്കം 20 ലധികം ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ ബ്രാന്‍ഡുകളെ രാജ്യാന്തര മാര്‍ക്കറ്റുകളില്‍ മുന്‍നിരയിലെത്തിക്കാനും എക്സിബിഷന് സഹായിക്കും . ബിസിനസ് വിപൂലീകരണം, സഹകരണം, ധനസഹായം എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയും എക്സിബിഷനിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വായ്പകള്‍, ഗ്രാന്റ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധങ്ങളായ വ്യവസായ സൗഹൃദ പദ്ധതികളെക്കുറിച്ചുള്ള വിശദമായ അവതരണവും സംഘടിപ്പിക്കും. ബിടുബി മീറ്റിംഗുകള്‍ കൂടാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനുള്ള സാഹചര്യങ്ങളും എക്സിബിഷന് വഴി സാധ്യമാകും. മറ്റ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് എക്സിബിഷന് നടത്തുന്നതെന്നും സംഘാടകര്‍ അറിയിച്ചു.