ആസ്റ്റര്‍- ക്വാളിറ്റി കെയര്‍ ലയനത്തിന് സി.സി.ഐ അംഗീകാരം 

ഏപ്രില്‍ 15 ന് നടന്ന യോഗത്തില്‍ 2002ലെ കോമ്പറ്റീഷന്‍ ആക്ട് സെക്ഷന്‍ 31(1) കീഴിലാണ് ലയനം അംഗീകരിച്ചത്. ലയനത്തിന് ശേഷം ‘ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍’ ആസ്റ്റര്‍ പ്രൊമോട്ടേഴ്‌സും ബ്ലാക്ക്‌സ്‌റ്റോണും സംയുക്തമായി നിയന്ത്രിക്കും.
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള നിര്‍ദ്ദിഷ്ട ലയനത്തിന് അംഗീകാരം നല്‍കി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). ഏപ്രില്‍ 15 ന് നടന്ന യോഗത്തില്‍ 2002ലെ കോമ്പറ്റീഷന്‍ ആക്ട് സെക്ഷന്‍ 31(1) കീഴിലാണ് ലയനം അംഗീകരിച്ചത്. ലയനത്തിന് ശേഷം ‘ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍’ ആസ്റ്റര്‍ പ്രൊമോട്ടേഴ്‌സും ബ്ലാക്ക്‌സ്‌റ്റോണും സംയുക്തമായി നിയന്ത്രിക്കും. ഇതോടെ, രാജ്യത്തുടനീളം ഉന്നത നിലവാരമുള്ള വൈദ്യ പരിചരണം വ്യാപിപ്പിക്കുക എന്ന പൊതു കാഴ്ചപ്പാടുള്ള രണ്ട് മുന്‍നിര ആരോഗ്യ സംരക്ഷണ ദാതാക്കള്‍  ഒത്തുചേരും.
‘ ലയനം പൂര്‍ത്തിയാകുന്നതിന്, സി.സി.ഐ അംഗീകാരം സുപ്രധാന നാഴികക്കല്ലാണ്. റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും തമ്മിലുള്ള ലയനം വെറും റിസോഴ്‌സുകള്‍ ഏകീകരിക്കുക എന്നതല്ല, മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലകളില്‍ ഒന്ന് കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാട്, വൈദഗ്ദ്ധ്യം, പ്രതിബദ്ധത എന്നിവയുടെ കൂടിച്ചേരലാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ലയനത്തിന് ശേഷം ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്’ ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍കെയര്‍ എന്നിങ്ങനെ നാല് മുന്‍നിര ബ്രാന്‍ഡുകളുടെ സംയോജിത പോര്‍ട്ട്‌ഫോളിയോ ഉണ്ടായിരിക്കും. 27 നഗരങ്ങളിലായി 38 ആശുപത്രികള്‍, 10150ലേറെ കിടക്കകള്‍ എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിലൊന്നായി ലയനത്തിന് ശേഷം ഈ സ്ഥാപനം മാറും. ‘ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍’, സ്ഥാപനത്തിന്റേതായ വരുമാനത്തിലൂടെയും കൈവശമുള്ള പണത്തിലൂടെയും ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് അവസരങ്ങളിലൂടെയും 2027നുള്ളില്‍ 13,300 കിടക്കകള്‍ എന്ന നിലയിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു