പി.ആര്‍ ശ്രീജേഷിന് ആദരവ് ; ആദ്യ സ്‌പോര്‍ടസ് അക്കാദമി തുടങ്ങി

പഴങ്ങനാട് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആക്കാദമിയില്‍ മെഗാ ക്യാമ്പും കോച്ചിംങ്ങ് ക്യാമ്പും ആരംഭിച്ചു.
കിഴക്കമ്പലം : പത്മഭൂഷണ്‍ പി.ആര്‍ ശ്രീജേഷിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് അക്കാദമി പുതു തലമുറക്ക് ആവേശമാകുന്നു. പഴങ്ങനാട് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആക്കാദമിയില്‍ മെഗാ ക്യാമ്പും കോച്ചിംങ്ങ് ക്യാമ്പും ആരംഭിച്ചു. ബാഡ്മിന്റണ്‍ ക്രിക്കറ്റ്. ഫുട്‌ബോള്‍, കരാട്ടേ, സ്‌കേറ്റിംഗ് എന്നിവക്ക് പുറമേ കഌസിക്കല്‍ ഡാന്‍സ്, മ്യൂസിക്, ചിത്രരചന പെയ്ന്റിംഗ്, ചെസ്സ്,ഗിത്താര്‍ എന്നിവയും ആരംഭിച്ചു കഴിഞ്ഞു ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളി കിഴക്കമ്പലത്തു കാരനായ പദ്മഭൂഷണ്‍ പി , ആര്‍. ശ്രീജേഷിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ സ്‌പോര്‍ട്ട് അക്കാദമി കൂടി ആണ് ഇത്

ഒളിമ്പിക് മെഡല്‍ നേടിയ വര്‍ഷം അദേഹത്തോട് ഉള്ള ആദരവിന്റെ ഭാഗമായിട്ടാണ്  സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഴങ്ങനാട് ലയണ്‍സ് ക്ലബിന്റെ നേത്യത്വത്തില്‍ ആണ് അക്കാദമിയുടെ പ്രവര്‍ത്തനം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഉയരം കൂടിയ ടര്‍ഫില്‍ ക്രിക്കറ്റ,് ഫുട്‌മ്പോള്‍ കോച്ചിങ്  കൂടാതെ ടൂര്‍ണ്ണമെന്റുകളും നടക്കുന്നുണ്ട് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍  ആധുനിക സൗകര്യത്തോടെ കുറഞ്ഞ നിരക്കില്‍ എ.സി. കണ്‍വെന്‍ഷന്‍ ഹാള്‍ കൂടി തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി, ഇതോടൊപ്പം നാച്ചുറല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് കൂടി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. നില വില്‍ 200 കുട്ടികള്‍ക്ക് കോച്ചിങ്ങ്  നല്‍കി വരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു