മോട്ടറോള, ലാപ്‌ടോപ്പ് വിപണിയിലേക്ക് ; മോട്ടോ ബുക്ക് 60 പുറത്തിറങ്ങി

ബ്രോണ്‍സ് ഗ്രീന്‍, വെഡ്ജ്‌വുഡ് എന്നീ രണ്ട് പാന്റോണ്‍ ക്യൂറേറ്റഡ് നിറങ്ങളില്‍ വരുന്ന മോട്ടോ ബുക്ക് 60ന് 1.39 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.
കൊച്ചി : മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, ലാപ്‌ടോപ്പ് വിപണിയിലേക്ക് പ്രവേശിച്ചു. ആഗോളതലത്തിലെ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യന്‍ വിപണിയില്‍ മാത്രമായി മോട്ടറോള അവതരിപ്പിച്ചു. ബ്രോണ്‍സ് ഗ്രീന്‍, വെഡ്ജ്‌വുഡ് എന്നീ രണ്ട് പാന്റോണ്‍ ക്യൂറേറ്റഡ് നിറങ്ങളില്‍ വരുന്ന മോട്ടോ ബുക്ക് 60ന് 1.39 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

പ്രീമിയം അലുമിനിയം ബില്‍ഡ്, മിലിട്ടറി ഗ്രേഡ് ഈടില്‍ മെലിഞ്ഞ ആകര്‍ഷകമായ രൂപത്തില്‍ മോട്ടറോളയുടെ പ്രൊപ്രൈറ്ററി സ്മാര്‍ട്ട് കണക്റ്റ്, സെഗ്‌മെന്റിലെ ഏറ്റവും മികച്ച 500 നിറ്റ്‌സ് 14′ 2.8കെ ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഇന്റല്‍ കോര്‍ 7, ഇന്റല്‍ കോര്‍ 5 പ്രോസസ്സറുകള്‍, 65വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ വരുന്ന 60ഡബ്‌ള്യുഎച്ച് ബാറ്ററി എന്നിങ്ങനെ ധാരാളം പ്രത്യേകതകളുണ്ട്. ഇതിനോടൊപ്പം മോട്ടറോള മോട്ടോ പാഡ് 60 പ്രോ ടാബ്‌ലെറ്റും പുറത്തിറക്കി.മോട്ടോ ബുക്ക് 60ന് 61,999 രൂപയും മോട്ടോ പാഡ് 60 പ്രോ ടാബ്‌ലെറ്റിന് 26,999 രൂപയുമാണ് പ്രാരംഭ വില. രണ്ട് ഉപകരണങ്ങളും ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവടങ്ങളില്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു